KeralaNEWS

ഡോ. ​ജോ ജോ​സ​ഫി​ന്‍റെ പേ​രി​ൽ അ​ശ്ലീ​ല വീ​ഡി​യോ: ഇ​ട​തു നേ​താ​ക്ക​ൾ പ​രാ​തി ന​ൽ​കി

തൃ​ക്കാ​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫി​ന്‍റേ​തെ​ന്ന പേ​രി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ ഇ​ട​തു നേ​താ​ക്ക​ൾ പോലീസിൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നുമാണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Signature-ad

നി​ല​വാ​ര​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ കോ​ണ്‍​ഗ്ര​സ് സൈ​ബ​ർ ഗ്രൂ​പ്പു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ഇ​തി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ഈ ​ഹീ​ന​പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

യു​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ അ​ന്ത​സി​ല്ലാ​യ്മ​യാ​ണ് വീ​ഡി​യോ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​സ്വ​രാ​ജ് പ​റ​ഞ്ഞു. ഇ​ത് ആ​രാ​ണെ​ന്ന​റി​യാ​മോ എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

Back to top button
error: