NEWS

തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർഥി ഇല്ല; നിലപാടുണ്ട്:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സഭ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഒരിക്കലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താറില്ല.തിരഞ്ഞെടുപ്പ് സഭയുടെ അല്ല.ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് വോട്ടര്‍മാര്‍ തീരമാനിക്കും.എങ്കിലും സഭയ്ക്ക് നിലപാടുണ്ട്.അത് എന്നും അങ്ങനെ തന്നെയായിരുന്നു.

 

 

യുഡിഎഫ് സ്ഥനാര്‍ത്ഥി ഉമാ തോമസ് രാവിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തി കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി ജോസഫ് ബെന്നി ബെഹ്നാന്‍ എം.പി, റോജി എം.ജോണ്‍ എം.എല്‍.എ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.ഇതിനുശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: