NEWS

മഴക്കാലമാണ്; കരിങ്ങാലി പോലെയുള്ള ദാഹശമനികൾ വാങ്ങി കൂടിക്കുന്നവർ ഇത് വായിക്കാതെ പോകരുത്

ളർ വെള്ളത്തോടുള്ള മലയാളികളുടെ ആസക്തിയെ പറ്റി പറയേണ്ടതില്ല.അതിനി കള്ളായാലും കരിങ്ങാലിയായാലും കാപ്പിയായാലും.പാലിന്റെ നിറമുള്ള കള്ള് കളഞ്ഞിട്ട് കളർ വെള്ളത്തിനായി ബിവറേജസിന്റെ മുന്നിൽ ക്യൂ നിൽക്കുന്നവരാണ് നമ്മൾ.പറമ്പിലെ കാപ്പിക്കുരു മുഴുവൻ കിളികൾക്ക് കൊടുത്തിട്ട് പായ്ക്കറ്റുകളിൽ കടകളിൽ നിന്നും കിട്ടുന്ന കാപ്പിയുടെ രുചി തേടിപ്പോകുന്നവരുമാണ് നമ്മൾ.അതേപോലൊന്നാണ് കരിങ്ങാലി.
കരിങ്ങാലി വെള്ളം ഇല്ലാതെ മലയാളി ഇല്ല.കരിങ്ങാലിയോ പതിമുഖമോ എന്നറിയാതെ പീടികയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് പാക്കറ്റിലെ കളറുള്ള മരച്ചീളുകളെ തിളയ്ക്കുന്ന വെള്ളത്തിലിട്ടു നാം സായൂജ്യമടയുന്നു. എന്തായാലും വേണ്ടില്ല.വെള്ളത്തിന് നിറം വേണം.പക്ഷേ യഥാര്‍ത്ഥ പതിമുഖവും കരിങ്ങാലിയും തന്നെയാണോ നാം വാങ്ങുന്നത്?. കേരളത്തിൽ ഒരു ദിവസം ഉപയോഗിയ്ക്കുന്ന കരിങ്ങാലിയും പതിമുഖവും എത്ര ലോഡാണ് ?ആർക്കറിയാം.അതിന്റെ കണക്ക് ?!

 ഇതിനു മാത്രം കരിങ്ങാലിക്കാടുകളും പതിമുഖം മരക്കൂട്ടങ്ങളും ഇന്ത്യയിലെവിടെയാണ് ഉള്ളത് ? പതിമുഖം എന്ന പേരില്‍ നാട് മുഴുവനും വില്പ്പനയ്ക്ക് എത്തുന്നത് പതിമുഖം തന്നെ ആണോ ? അല്ല എന്നാണ് ഉത്തരം. അതിനു മാത്രം കരിങ്ങാലിയും പതിമുഖവും ഇന്ത്യയില്‍ എവിടെയാണ് കൃഷി ചെയ്യുന്നത് ?ഒരിടത്തും ഇല്ല.അപ്പോൾ പിന്നെ എങ്ങിനെ ഇത് യഥേഷ്ടം പാക്കറ്റില്‍ ലഭിക്കുന്നു?. മാർക്കറ്റിൽ ലഭിക്കുന്നു?!
  കരിങ്ങാലിയായി, പതിമുഖമായി നമ്മുടെ മാർക്കറ്റുകളിൽ പാക്കറ്റിലെത്തുന്നതിൽ ബഹുഭൂരിപക്ഷവും ഈര്‍ച്ചമില്ലുകളിലെ വെയ്സ്റ്റ് തടിയാണ്. ഈ തടിക്കഷണങ്ങളില്‍ അയോഡിന്‍, പൊട്ടാസ്യം എന്നിവയുടെ ലവണങ്ങള്‍ ചേര്‍ത്ത് നിറപ്പകിട്ടേകുന്നു. അത് തിളപ്പിച്ചു കുടിക്കുന്ന നമ്മളുടെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ!.തമിഴ് നാട്ടില്‍ ഇത്തരം കളറിംഗ് ഫാക്ടറികള്‍ ധാരാളമുണ്ട്.അവിടെ നിന്നാണ് കൂടുതലും ഇതിന്റെ ലോഡ് കേരളത്തിൽ എത്തുന്നത്.അതിനാൽ അടുത്ത തവണ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ കരിങ്ങാലി-പതിമുഖപ്പാക്കറ്റ് എടുത്തു കൊട്ടയിലിടുമ്പോൾ രണ്ടാമത് ഒന്ന് കൂടി ആലോചിയ്ക്കുക. ഭക്ഷ്യയോഗ്യമല്ലാത്ത കളറുകൾ ചേർത്ത എന്തോ പാഴ് മരക്കഷണങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളം ഔഷധം പോലെ കുടിച്ചു അറിയാത്ത അസുഖങ്ങൾ വരുത്തി വെയ്ക്കണ്ട എന്ന് !! സംശയമുണ്ടെങ്കിൽ ഇതിന് മാത്രം കരിങ്ങാലി -പതിമുഖ തോട്ടങ്ങൾ ഇന്ത്യയിലെവിടെയാണെന്ന് ഒന്ന് അന്വേഷിച്ച് നോക്കൂ.വിദേശങ്ങളിൽ, പ്രത്യേകിച്ച് ഗൾഫിൽ ഇത് എത്തുന്നത് കേരളത്തിൽ നിന്നുമാണ് എന്നുകൂടി അറിയുക!!!

Back to top button
error: