NEWS

ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും അതിന്റെ എക്‌സ്‌പെയറി ഡേറ്റും എങ്ങനെ മനസിലാക്കാം?

ടുക്കളയില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് അടുപ്പ്.ഭൂരിഭാഗം വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത് എല്‍പിജി ഗ്യാസാണ്.പാചകം എളുപ്പമാണ് എന്നതാണ് പൊള്ളുന്ന വിലയ്ക്കും എല്‍പിജി ഗ്യാസിനെ പ്രിയങ്കരമാക്കുന്നത്.എങ്കിലും ഇത് ഉപയോഗിക്കുന്നതിനിടയിലെ ഒരു ചെറിയ അശ്രദ്ധ പോലും വളരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ഗ്യാസ് സിലിണ്ടറുകളുടെ തകരാറുമൂലം ഉണ്ടായിട്ടുളള അപകടങ്ങൾ ഏറെയാണ്. ഇതിനു പ്രധാന കാരണം ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമല്ല എന്നതുതന്നെയാണ്.ഇന്ന് മിക്ക വീടുകളിലും രണ്ട് ഗ്യാസ് സിലിണ്ടറുകളെങ്കിലും ഉണ്ടായിരിക്കും.എന്നാല്‍ ഇവയ്‌ക്കെല്ലാം എക്‌സ്‌പെയറി ഡേറ്റ് ഉണ്ടെന്നകാര്യം ഇതുപയോഗിക്കുന്ന എത്രപേർക്കറിയാം.

എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ സിലിണ്ടറുകള്‍ അപകടം വരുത്തിവെയ്‌ക്കാന്‍ ഒരു പ്രധാന കാരണമാകുന്നു.അതുകൊണ്ട് ഇവ കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ എക്‌സ്‌പെയറി ഡേറ്റ് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഗ്യാസ് സിലിണ്ടറിന് മുകളിലായി ആല്‍ഫാന്യൂമെറിക്കല്‍ നമ്ബറില്‍ ആയിരിക്കും എക്‌സ്‌പെയറി ഡേറ്റ് കുറിച്ചിരിക്കുന്നത്.ഉദാഹരണം. A 25 എന്നാണ് എക്‌സ്‌പെയറി ഡേറ്റ് എങ്കില്‍, ഇത് ഏത് ദിവസത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.

Signature-ad

ഇതിനായി ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പന്ത്രണ്ട് മാസങ്ങളെ നാല് ക്വാര്‍ട്ടറുകളായി തിരിച്ചിരിക്കുന്നു. അതായത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ എന്നിവ A എന്നും ഏപ്രില്‍, മെയ്, ജൂണ്‍ എന്നത് B എന്നും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, എന്നത് C എന്നും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നത് D എന്നും തരം തിരിച്ചിരിക്കുന്നു. ഇതില്‍ മനസ്സിലാക്കി ഇരിക്കേണ്ടത് ഇത്രമാത്രം. മാര്‍ച്ച്‌ എന്നാല്‍ Aആയും ജൂണ്‍ എന്നാല്‍ B ആയും സെപ്റ്റംബര്‍ എന്നാല്‍ C ആയും ഡിസംബര്‍ എന്നാല്‍ D ആയും കണക്കാക്കുന്നു.25 എന്നത് 2025 ആണ്. അങ്ങനെ വരുമ്ബോള്‍ A 25 എന്നത് ജനുവരി 2025 എന്നാണ് സൂചിപ്പിക്കുന്നത്.ഇത്തരത്തില്‍ ഓരോ സിലിണ്ടറിന്റെയും എക്‌സ്‌പെയറി ഡേറ്റുകൾ നമുക്ക് മനസിലാക്കാം.

 

 

അതേപോലെ ഗ്യാസ് വീടുകളിൽ കൊണ്ട് തരുന്നതിന് നമ്മൾ എക്സ്ട്രാ പൈസ കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല.അത് ഏജൻസികളുടെ ഉത്തരവാദിത്വമാണ്.

Back to top button
error: