NEWS

പിണറായി വിജയൻ ഇന്ന് തൃക്കാക്കരയിൽ

കൊച്ചി: ക്യാപ്റ്റൻ തൃക്കാക്കരയിലേക്ക്. വികസനം മുഖ്യ അജന്‍ഡയായ തൃക്കാക്കര കളത്തിൽ കളിക്കാർ നേരത്തെ ഇറങ്ങിയെങ്കിലും ക്യാപ്റ്റൻ ഇന്ന് മാത്രമേ കളത്തിലിറങ്ങുകയുള്ളൂ.ഇതോടെ മത്സരത്തിന്റെ ആവേശം കൊടിയേറും.
തൃക്കാക്കരയെ കൊച്ചിയുടെയും കേരളത്തിന്റെയും വികസനകേന്ദ്രമാക്കി മാറ്റാനുള്ള എല്‍ഡിഎഫ് മുന്നേറ്റത്തിന് ഊര്‍ജംപകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് മണ്ഡലത്തിലെത്തുന്നത്.എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന് അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Back to top button
error: