Month: April 2022
-
LIFE
“പാനിക് ഭവാനി ” ട്രെയിലർ റിലീസ്
ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത് , ജോസ്,നീനു,ഷീല നായർ , സുധീഷ്,ഷിഫാസ്,അജാസ്,സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന “പാനിക് ഭവാനി ” എന്ന സസ്പൻസ് ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ചിതീകരണം പൂർത്തിയായി. ഉടൻ പ്രദർശനത്തിനെത്തുന്ന “പാനിക് ഭവാനി”യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന പീഢനങ്ങൾക്കെതിരെ ഉള്ള പ്രമേയമാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിർവ്വഹിക്കുന്നു.
Read More » -
Kerala
പ്രതിയെ ഒളിപ്പിച്ചത് ആര്‍എസ്‌എസ് ബന്ധം കൊണ്ടെന്ന് സി.പി.എം, സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് രേഷ്മയും കുടുംബവും
സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്ന് പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബം. മുഖ്യമന്ത്രിയെയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണ്, തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അയൽക്കാരൻ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങൾക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നൽകിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കും എന്നാണു വിശ്വാസം. തങ്ങൾക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. രേഷ്മയെ അപമാനിക്കുന്ന തരത്തിലുള്ള സി.പി.എം നേതാവ് കാരായി രാജൻ അടക്കമുള്ളവരുടെ ഫെയ്സ്ബുക് പോസ്റ്റുകളുടെ പകർപ്പു കൂടി ഉൾപ്പെടുത്തി കുടുംബാംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി അയച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നടത്തിയ അധിക്ഷേപ പരാമർശവും പരാതിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം എം.വി ജയരാജൻ നടത്തിയ പത്രസമ്മേളനത്തിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍…
Read More » -
Kerala
തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിലെ ജീവനക്കാർക്കും ഫാക്കൽറ്റിക്കും നാലു മാസമായി ശമ്പളമില്ല
ഒരു വർഷം കൊണ്ട് സംസ്ഥാനത്തിലെ മികച്ച ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടായി മാറ്റുമെന്ന് വീമ്പിളക്കി അധികാരത്തിലേറിയ ഭരണ സമിതി ആറ് മാസം കൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടുന്ന അവസ്ഥയിലാക്കുന്നു . ജീവനക്കാർക്കും ഫാക്കൽറ്റിക്കും നാലു മാസമായി ശബളമോ ഓണറേറിയമോ നൽകുന്നില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കാര്യവും ചെയ്യുന്നില്ല. എഡിറ്റ് സ്യൂട്ട് , ക്യാമറ കമ്പ്യൂട്ടർ, സ്മാർട്ട് ക്ലാസ് റൂം എന്നിവ വേണമെന്ന ആവശ്യം പോലും നടപ്പിലാക്കുന്നില്ല. ഇത്തരം സംവിധാങ്ങളില്ലാത്ത ഏക ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറി നമ്മുടേത്. ഈ ഭരണ സമിതി അധികാരത്തിൽ വന്ന ഒക്ടോബറിന് ശേഷം ഫീസ് കുടിശികയും ഈ വർഷത്തെ ഫീസും ഉൾപ്പെടെ 35 ലക്ഷത്തിലധികം രൂപ പ്രസ് ക്ലബിന് കിട്ടി. ഈ തുക എന്ത് ചെയ്തു?. മൂന്ന് വർഷമായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചിട്ട്. ഫാക്കൽറ്റിക്ക് ഓണറേറിയവും ജീവനക്കാർക്ക് ശമ്പളവുമായി നൽകാൻ വേണ്ടത് പ്രതിമാസം 1.30 ലക്ഷം മാത്രം. എന്നാൽ 35 ലക്ഷം രൂപ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ചിട്ടും ശമ്പളവും…
Read More » -
NEWS
ഐപിഎല്ലില്‍ 150 സിക്‌സുകളെന്ന നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍
പുനെ: ഐപിഎല്ലിൽ 150 സിക്‌സുകളെന്ന നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് താരം നിര്‍ണായ നാഴികകല്ല് പിന്നിട്ടിത്. ബാംഗ്ലൂര്‍ ബൗളര്‍ ഷഹബാസ് അഹമ്മദെറിഞ്ഞ പന്ത് ലോങ് ഓഫിന് മുകളിലൂടെ പറത്തിയാണ് സഞ്‌ജു 150ാം സിക്‌സ് നേട്ടം ആഘോഷിച്ചത്. മത്സരത്തില്‍ സഞ്‌ജുവിന്‍റെ മൂന്നാം സിക്‌സായിരുന്നു ഇത്. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ 129ാം മത്സരവും 125ാം ഇന്നിങ്സുമാണിത്.മത്സരത്തിൽ സഞ്ജു സാംസണ്‍ (21 പന്തില്‍ 27) മികച്ച തുടക്കമിട്ടെങ്കിലും 144 റൺസിൽ അവരുടെ ഇന്നിംഗ്സ് ഒതുങ്ങി. പോയിന്റ് പട്ടികയില്‍ നിലവിൽ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.ഏഴ് മത്സരങ്ങളില്‍ 10 പോയിന്റാണ് സഞ്ജുവിനും സംഘത്തിനുമുള്ളത്. ആര്‍സിബി അഞ്ചാമതാണ്.എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുണ്ട് ആര്‍സിബിക്ക്.
Read More » -
Health
ഓപ്പറേഷന്‍ മത്സ്യ: കേടായ 3646 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയില്‍ ന്യൂനതകൾ കണ്ടെത്തിയവര്‍ക്കെതിരായി 4 നോട്ടീസുകളും നല്‍കി. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് 23 മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1950 പരിശോധനയില്‍ 1105 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 613 പരിശോധനയില്‍ 9 സാമ്പിളുകളില്‍…
Read More » -
Kerala
അങ്കനവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്, കോട്ടയം കുട്ടികളുടെ ആശുപത്രിയില്‍ സൗജന്യ ചികിത്സ
വൈക്കം: അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. വൈക്കം പോളശേരി മായിത്തറ അജീഷിന്റെ മകന്‍ ഗൗതമിനാണ് പരിക്കേറ്റത്. കുട്ടിയെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ (ഐ.സി.എച്ച്) പ്രവേശിപ്പിച്ചു. കായിക്കരയില്‍ നഗരസഭയിലെ 25-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 4ാം നമ്പര്‍ അങ്കണവാടിയിലാണ് അപകടമുണ്ടായത്. ഇടിഞ്ഞുവീണ കെട്ടിട ഭാഗത്തിന്റെ മുകളില്‍ കിടക്കുന്ന നിലയിലായിരുന്നു ഗൗതമെന്ന് ഹെല്‍പര്‍ എം ജി സിന്ധു പറഞ്ഞു. 12 കുട്ടികളുള്ള അങ്കണവാടിയില്‍ ഇന്നലെ 2 കുട്ടികളും സിന്ധുവും മാത്രമാണുണ്ടായിരുന്നത്. ഇതോടൊപ്പം കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവത്തില്‍ മന്ത്രി വനിത ശിശുവികസന ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ, പ്രോഗ്രാം ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ…
Read More » -
NEWS
തോക്ക് നിർമ്മാണം; രണ്ടു പേർ അറസ്റ്റിൽ
വെഞ്ഞാറമൂട്: കാർപെന്റർ പണിയുടെ മറവിൽ തോക്കു നിർമിച്ച രണ്ടു പേർ അറസ്റ്റിൽ.വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ്.മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരശുമുട്ടിലെ അസിമിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണു തോക്കു നിർമാണം കണ്ടെത്തിയത്.കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
NEWS
സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പിടിയിൽ
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പിടിയിലായി.കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രോഹിണി കണ്ണന്‍ എന്ന ബസ്സിലെ ഡ്രൈവര്‍ മേത്തല സ്വദേശി ശ്രീരാജ്, കണ്ടക്ടര്‍ ജിതിന്‍ എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ചില സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍ എംഡിഎംഎ ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Read More » -
India
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് എന്താണ് പ്രയോജനങ്ങൾ…? എങ്ങനെ അപേക്ഷിക്കണം
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി എന്താണെന്നോ, ‘ക്രെഡിറ്റ് കാര്‍ഡ്’ കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ട് എന്നോ പലര്‍ക്കും അറിയില്ല. അതു കൊണ്ടു തന്നെ ഈ പദ്ധതി വേണ്ട നിലയിൽ പ്രയോജനപ്പെടുത്താൻ കർഷകരോ, ഇത് ഗുണഭോക്കാക്കളിൽ എത്തിക്കാൻ സർക്കാർ സംവിധാനങ്ങളോ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. നബാര്‍ഡിന്റെ (National Bank for Agriculture and Rural Development) നേതൃത്വത്തില്‍ തയ്യാറാക്കി, ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകള്‍ വഴി 1998 -ല്‍ അവതരിപ്പിക്കപ്പെട്ട ഒരു കാര്‍ഷിക വായ്പയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. കര്‍ഷകരുടെ സമഗ്രമായ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് തുണയാവുക എന്നതാണ് ഈ വായ്പയുടെ പരമ പ്രധാനമായ ലക്ഷ്യം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ കൃഷിഭവനില്‍ നിന്നും ലഭ്യമല്ല, മറിച്ച് ബാങ്കുകള്‍ മുഖാന്തരം മാത്രം നടത്തപ്പെടുന്ന പദ്ധതിയാണിത്. എന്തുകൊണ്ടാണ് ഇതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്ന് പറയുന്നത്…? കാരണം ഇത് കര്‍ഷകര്‍ക്കുള്ള ഒരു ‘ക്രെഡിറ്റ് കാര്‍ഡ്’ വായ്പാ സംവിധാനം തന്നെയാണ്. അതായത് ഈ വായ്പ്പയോടൊപ്പം കര്‍ഷകന് ഒരു ഇലക്‌ട്രോണിക്…
Read More » -
NEWS
ചാര്‍ജറില്ലാതെ ആപ്പിൾ ഐഫോണ്‍ വില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് കോടതി
ലോകത്തെ പ്രമുഖ ബ്രാന്‍ഡായ ആപ്പിൾ തങ്ങളുടെ ഐ ഫോണിനൊപ്പം ചാര്‍ജർ, ഹെഡ്സെറ്റ് എന്നിവ നൽകുന്നത് ഏകപക്ഷീയമായ അവസാനിപ്പിച്ചിരുന്നു. ഉപഭോക്താവിൻ്റെ അവകാശങ്ങളെ വെല്ലുവിളിച്ച ഐ ഫോണ്‍ (IPhone) കമ്പനിക്ക് കട്ടപണികൊടുത്ത് ബ്രസീലിയന്‍ കോടതി. ചാര്‍ജറില്ലാതെ ഐഫോണ്‍ വില്‍ക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഇങ്ങനെ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയന്‍ ജഡ്ജി വിധിച്ചു. ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയില്‍ ജഡ്ജി വിശേഷിപ്പിച്ചത്. കനത്ത വില നൽകി ആപ്പിൾ ഐഫോണ്‍ വാങ്ങുന്ന ഉപഭോക്താവ് പിന്നീട് വൻ വില നൽകി ചാര്‍ജറും വാങ്ങുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പകൽക്കൊള്ളയാണ് കോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ടത്. പരാതി നല്‍കിയ ഉപഭോക്താവിന് 1080 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ബ്രസീലിയന്‍ കോടതി ആപ്പിളിനോട് വിധിയില്‍ നിര്‍ദ്ദേശിച്ചു. മധ്യ ബ്രസീലിലെ ഗോയാസില്‍ നിന്നുള്ള റീജിയണല്‍ ജഡ്ജി വാന്‍ഡര്‍ലീ കെയേഴ്സ് പിന്‍ഹീറോ ആണ് വിധി പറഞ്ഞത്. ഐ ഫോണിന്റെ സാധാരണ പ്രവര്‍ത്തനത്തിന് അഡാപ്റ്റര്‍ അത്യന്താപേക്ഷിതമാണെന്നും നിര്‍മാതാവ് പാക്കേജില്‍ നിന്ന് ചാര്‍ജര്‍…
Read More »