KeralaNEWS

അങ്കനവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്, കോട്ടയം കുട്ടികളുടെ ആശുപത്രിയില്‍ സൗജന്യ ചികിത്സ

വൈക്കം: അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. വൈക്കം പോളശേരി മായിത്തറ അജീഷിന്റെ മകന്‍ ഗൗതമിനാണ് പരിക്കേറ്റത്. കുട്ടിയെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ (ഐ.സി.എച്ച്) പ്രവേശിപ്പിച്ചു. കായിക്കരയില്‍ നഗരസഭയിലെ 25-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 4ാം നമ്പര്‍ അങ്കണവാടിയിലാണ് അപകടമുണ്ടായത്.

ഇടിഞ്ഞുവീണ കെട്ടിട ഭാഗത്തിന്റെ മുകളില്‍ കിടക്കുന്ന നിലയിലായിരുന്നു ഗൗതമെന്ന് ഹെല്‍പര്‍ എം ജി സിന്ധു പറഞ്ഞു. 12 കുട്ടികളുള്ള അങ്കണവാടിയില്‍ ഇന്നലെ 2 കുട്ടികളും സിന്ധുവും മാത്രമാണുണ്ടായിരുന്നത്.
ഇതോടൊപ്പം കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

സംഭവത്തില്‍ മന്ത്രി വനിത ശിശുവികസന ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ജില്ലാ വനിത ശിശു വികസന ഓഫീസർ, പ്രോഗ്രാം ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു.

സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Back to top button
error: