NEWS

ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?

തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നത് പണ്ടുതൊട്ടെയുള്ള പല്ലവിയാണ്.വെള്ളത്തിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ കടക്കുന്നത് തടയാനാണ് ഇങ്ങനെ പറയുന്നത്.തുറന്ന കിണറുകളിൽ വവ്വാൽ ഉൾപ്പടെയുള്ളവയുടെ കാഷ്ഠം വീഴാൻ സാധ്യതയേറെയാണ്.പൈപ്പുകളിൽ കൂടി എത്തുന്നത് സമീപത്തെ പുഴയിലെയോ തോട്ടിലെയോ വെള്ളവുമാകും.എത്ര ക്ലോറിൻ ഇട്ടാലും തീരാത്തത്ര ബാക്ടീരിയകൾ അതിലുണ്ടാവും.എന്നാൽ ചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നത് ഇതുകൊണ്ട് മാത്രമല്ല കേട്ടോ.
ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് ചൂടുവെളളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്.ഇതു മാത്രമല്ല, ചൂടുവെള്ളത്തിന് ആരോഗ്യവശങ്ങള്‍ വേറെയും ധാരാളമുണ്ട്.രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ശ്വസനം സുഗമമാക്കാനും ചൂടുവെള്ളം നല്ലതാണ്.ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരോഷ്മാവ് കൂടുകയും വിയര്‍ക്കുകയും ചെയ്യും.ശരീരത്തെ തണുപ്പിക്കാന്‍ മാത്രമല്ലാ, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും വിയര്‍ക്കുന്നത് നല്ലതാണ്. ഇതോടെ രക്തം ശുദ്ധിയാവുകയും ചെയ്യും.
നാഡീവ്യവസ്ഥയെ ശുദ്ധീകരിക്കാനും ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാനും ചൂടുവെളളം നല്ലതാണ്.തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ചൂടുവെളളം കുടിക്കുന്നത്.രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.ഉറക്കം കാരണം ശരീരത്തിന് വരുന്ന ജലനഷ്ടം പരിഹരിക്കപ്പെടുകയും ചെയ്യും.മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും ഇത് വളരെ നല്ലതാണ്.ചൂടുവെളളത്തില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് എപ്പോഴും നല്ലതാണ്.ശരീരത്തിൽ ഊർജ്ജവും ഉന്മേഷവും നിലനിർത്താൻ ഇത് സഹായിക്കും.ഒപ്പം വണ്ണവും പൊണ്ണത്തടിയും കുടവയറും വരുമെന്ന് പേടിക്കുകയും വേണ്ട.

Back to top button
error: