പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കും.ആറന്മുള എം.എല്‍.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്.വൈകിട്ട് 5.30 നാണ് പത്തനംതിട്ടയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നത്.കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, സേലം വഴിയാണ് ബാംഗ്ലൂര്‍ എത്തുക.രാത്രി 7.30 നാണ് തിരികെ ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്നത്.
ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.