ന്യൂഡല്‍ഹി: സാങ്കേതിക സഹകരണത്തിനായുള്ള കരാറില്‍ ഒപ്പുവച്ച് യുഐഡിഎഐയും നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററും (എന്‍ആര്‍എസ്സി), ഐഎസ്ആര്‍ഒയും. ഇന്ത്യയിലുടനീളമുള്ള ആധാര്‍ കേന്ദ്രങ്ങളുടെ വിവരങ്ങളും, ലൊക്കേഷനും കണ്ടെത്താന്‍ സഹായിക്കുന്ന ഭുവന്‍-ആധാര്‍ പോര്‍ട്ടല്‍ എന്‍ആര്‍എസ്സി വികസിപ്പിക്കും.
ജനങ്ങളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി, ബന്ധപ്പെട്ട ആധാര്‍ കേന്ദ്രങ്ങള്‍ ലൊക്കേഷന്‍ അനുസരിച്ച് തിരയാനുള്ള സൗകര്യവും പോര്‍ട്ടല്‍ നല്‍കുന്നു. യുഐഡിഎഐയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ശൈലേന്ദ്ര സിംഗ്, എന്‍ആര്‍എസ്സി ഡയറക്ടര്‍ പ്രകാശ് ചൗഹാന്‍ എന്നിവരാണ് യുഐഡിഎഐ സിഇഒയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഓണ്‍ലൈന്‍ വിഷ്വലൈസേഷന്‍ സൗകര്യത്തോടൊപ്പം കേന്ദ്രങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്, ശേഖരിച്ച ഡാറ്റ പ്രാദേശിക തലത്തില്‍ അംഗീകൃത അതോറിറ്റികള്‍ മുഖേന പരിശോധിക്കും. യുഐഡിഎഐ ഇതുവരെ 132 കോടിയിലധികം പേര്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുകയും, 60 കോടിയിലധികം പേര്‍ക്ക് ആധാര്‍ പുതുക്കി നല്‍കുകയും ചെയ്തിട്ടുണ്ട്.