വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ് ,
ഫാർമസിസ്റ്റില്ല … കടയിലെ പയ്യനോടു പറഞ്ഞു , അവൻ ഗുളിക തന്നു …
പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി – ” ബോസ് എവിടെ ? ലീവാണോ ?”
“അല്ല ! അദ്ദേഹത്തിന്റെ ഭയങ്കര തലവേദന .. ഒരു ചുക്ക് കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ്
വീട്ടിൽ പോയതാ ….”
ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി
അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല … ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ് .. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റൻറ് …
അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ ..
ഡോ. വന്നൂ … മരുന്നുകളുടെ എണ്ണവും അളവും കൂട്ടി …. മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു …
വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു …
അപ്പോൾ അദ്ദേഹം പറയുന്നു – കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും … ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്രെ
ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ . കണ്ണാേടിച്ചു…
സഹോദരിയുടെ മകളേയും
കൂടെ ബ്യൂട്ടീ പാർലറിൽ പോയതാണ് …
മുടി സോഫ്റ്റാക്കാനും, സ്ട്രെയിറ്റൻ ചെയ്യിക്കാനും ബ്യൂട്ടീഷ്യൻ പായക്കേജുകൾ കാണിച്ചു 1500 മുതൽ 3500 വരെയുള്ള പാക്കേജുകൾ …
സ്ഥിരം കസ്റ്റമറായ കൊണ്ട് 500 രൂപ കുറച്ച് 3000 ന് നല്ല പാക്കേജ് തന്നു.
ബ്യൂട്ടീഷ്യന്റെ നീളൻ മുടിയിൽ നിന്നും നല്ല ഒരു സുഗന്ധം വരുന്നുണ്ട് … കൗതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി – എന്താണ് hair treatment ചെയ്യുന്നെ എന്ന് ..
”ഞാൻ വെളിച്ചെണ്ണയിൽ മൈലാഞ്ചിയും കർപ്പൂരവും പൊടിച്ചിട്ട് ചൂടാക്കി തേക്കും … മുടി സോഫ്റ്റാവും പിന്നെ മുടി തഴച്ചു വളരുകയും ചെയ്യും “
മാഡത്തിന്റെ മറുപടി കേട്ട് ഞാൻ കൈയ്യിലെടുത്ത 3000 രൂപ താഴെ വീണു പോയി
അകന്ന ഒരു സുഹൃത്തിന്റെ,
ബന്ധുവിന്റെ ഡയറി ഫാം കാണാൻ പോയി . എകദേശം 150 വിദേശ ഇനം പശുക്കൾ.. കുറെ പണിക്കാർ .. കറവയക്കും മറ്റ് കാര്യങ്ങൾക്കും മെഷീൻസ് …
കൊള്ളാം …
ഫാമിന്റെ ഒരു ഭാഗത്ത് 2 നാടൻ പശുക്കൾ പച്ചപ്പുല്ല് തിന്നുന്നു …
അതെന്താ 2 എണ്ണം മാത്രം നാടൻ … കൗതുകം കൊണ്ട് ചോദിച്ചു പോയി …
പണിക്കാരൻ പറയുകയാ
” മുതലാളിടെ വീട്ടിലേക്കുള്ള പാലിനും തൈരിനും വേണ്ടി പ്രത്യേകം പച്ചപ്പുല്ല് കൊടുത്ത് വളർത്തുന്നതാ … ഇവയ്ക്ക് കാലിത്തീറ്റയും ഹോർമോണുമൊന്നും കൊടുക്കില്ലാന്ന്
ആ പ്രസിദ്ധമായ ഹോട്ടലിൽ ഞാനും, സഹോദരി കുടുംബവും ഇന്ന് കഴിക്കാൻ പോയി … നല്ല ശുദ്ധമായ സ്വാദിഷ്ടമായ ഊണ്.. കഴിച്ച് ചിലത് പാഴ്സലും വാങ്ങി ബില്ല് കൊടുത്തു പോരാൻ നേരം … മുതലാളിയോട് കുശലപ്രശ്നം നടത്തി … ശുദ്ധമായ നെയ്യും വെളിച്ചണ്ണയും ചേർത്തുണ്ടാക്കുന്ന ഇവിടുത്തെ ഭക്ഷണം വീട്ടിലെ ഫുഡിനേക്കാൾ കേമമെന്ന് അദ്ദേഹം അഭിമാനം കൊണ്ടു …
അദ്ദേഹം വിസിറ്റിങ്ങ് കാർഡ് നൽകാം എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി .. അപ്പോളാണ് ഒരു നാലടുക്കിന്റെ സ്റ്റീൽ ടിഫിൻ കാര്യർ ഒരു പയ്യൻ മുതലാളിയുടെ റൂമിലേക്ക് കൊണ്ടു പോകുന്നു …
” ഇതെന്താ ? “എന്ന എന്റെ ചോദ്യത്തിനുത്തരമായി പയ്യൻ പറഞ്ഞു
“മുതലാളിക്കുള്ള ഊണ് വീട്ടിൽ നിന്നും കൊണ്ടുവരുന്നതാ ”
അതെന്നാ എന്തെങ്കിലും വിശേഷമുണ്ടോ ഇന്ന് … എന്ന എന്റെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു – എന്നും മുതലാളിക്കുള്ള ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരികയാണ് …
അദ്ദേഹം ഇവിടുത്തെ ഭക്ഷണം കഴിക്കാറില്ല “
കാരണമറിയാതെ ഞാൻ ചിന്താധീനനായി എന്റെ കൈയ്യിലിരിക്കുന്ന 1650 രൂപയുടെ ബില്ലിലേക്ക് നോക്കി നെടുവീർപ്പിട്ടു …
*വാൽക്കഷണം* .
മരുന്നും മന്ത്രവും ആത്മീയതയും ആശുപത്രിയുമെല്ലാം ലാഭത്തിനു വേണ്ടിയുള്ളതാണ്.അറിഞ്ഞു ജീവിച്ചാൽ അവനവന് കൊള്ളാം.