കിഴക്കേക്കോട്ടയിലെ ഗാന്ധിപ്പാര്‍ക്കിന് സമീപത്ത് നിന്നാരംഭിക്കുന്ന പാത ആറ്റുകാല്‍ വിഴിഞ്ഞം ബസ്റ്റോപ്പുകളേയും പാളയം സ്റ്റ്യാച്യു ബസ്റ്റോപ്പുകളേയും ബന്ധിപ്പിക്കുന്നതാണ്. സ്റ്റേപ്പ് കയറാന്‍ പ്രയാസം ഉളളവരാണെങ്കില്‍ ഗാന്ധിപ്പാര്‍ക്കിന് സമീപത്തെ ബസ്റ്റോപ്പിലും കോവളം ഭാഗത്തേക്കുള്ള ബസ്റ്രോപ്പിലും ലിഫ്റ്റുമുണ്ട്. പരസ്യങ്ങല്‍ക്കായി 600 സ്ക്വയര്‍ഫീറ്റ് ഫോര്‍കെ എച്ച് ഡി എല്‍ഇഡി വാളും ആകാശപ്പാതയില്‍ ഒരുക്കിയിട്ടുണ്ട്.
തലസ്ഥാനത്തിന്റെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളും പാതയി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒപ്പം മുഴുവന്‍ ജില്ലകളിലേയും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങളും ആകാശപാതയില്‍ ഒരുക്കും. സെല്‍ഫി പ്രീയര്‍ക്ക് പ്രത്യേക കോര്‍ണറും ഉണ്ടാകും. തിരുവനന്തപുരം നഗര സഭയുടെ സഹകരണത്തോടെ ആക്സ് എഞ്ചിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ആകാശപാത നിര്‍മ്മിക്കുന്നത്.മേയ് രണ്ടാംവാരത്തോടെ ഇത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.