NEWS

നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു

ലക്‌നൗ: നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിന്‍ഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം.പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്ബോഴായിരുന്നു അപകടം നടന്നത്.
എന്നാൽ കുഞ്ഞ് ചാപിള്ളയായിട്ടാണ് ജനിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ അവകാശവാദം.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയ്‌ക്ക് പരിക്കേറ്റതായി തെളിഞ്ഞതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: