KeralaNEWS

തരൂരിനും കെ.വി. തോമസിനും കെ.പി.സി.സിയുടെ വിലക്ക്

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളില്‍ സി.പി.എം. ക്ഷണ പ്രകാരം ശശി തരൂരും കെ.വി. തോമസും പങ്കെടുക്കുന്നത് വിലക്കി കെ.പി.സി.സി. നീതി രഹിതമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സി.പി.എമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കി. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പരിപാടികളില്‍ പോകാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചു.

Signature-ad

കോണ്‍ഗ്രസില്‍ അര്‍ഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നില്‍ക്കുന്ന നേതാവാണ് കെ.വി. തോമസ്. വികസന കാര്യങ്ങളില്‍ പാര്‍ട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയില്‍ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂര്‍. ഇരുവരേയും 23-ആം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് സി.പി.എം. ക്ഷണിച്ചിരുന്നു. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാര്‍ വേദിയിലേക്കാണ് കെ.വി. തോമസിനെ സി.പി.എം. ക്ഷണിച്ചിരിക്കുന്നത്.

എന്നാല്‍ സി.പി.എമ്മിന്റെ ഈ നീക്കം സുധാകരന് ദഹിച്ചിട്ടില്ല. സി.പി.എം. പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമല്ലെന്നും കോണ്‍ഗ്രസിനെ ദ്രോഹിക്കുന്ന സി.പി.എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നുമാണ് കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. കോണ്‍ഗ്രസ് സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന പിണറായി സര്‍ക്കാര്‍ നയം കൂടി കണക്കിലെടുത്താണ് പോകേണ്ടെന്ന തിട്ടൂരം.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: