Month: March 2022
-
Kerala
നവകേരള നയരേഖ : ജനങ്ങൾക്ക് മുന്നിൽ വയ്ക്കും – കോടിയേരി
സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വെയ്‌ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. നവകേരള രേഖ കൂടുതല്‍ ചര്‍ച്ചയ്‌ക്കായാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എല്ലാ മേഖലയിലുമുള്ള സർക്കാർ ഇടപ്പെടലാണ് രേഖയിൽ പാർട്ടി മുമ്പോട്ട് വെക്കുന്നത്. തുടര്‍ഭരണത്തിന് ദിശാബോധം കിട്ടാന്‍ വേണ്ടിയാണ് രേഖ അംഗീകരിച്ചത്. രേഖയിലെ കാഴ്‌ച പാടുകള്‍ എല്‍ഡിഎഫിലെ പ്രകടന പത്രികയിലെ നിര്‍ദ്ദേശങ്ങളുടെ വികസിത രൂപമാണ്. നിലവിലെ രേഖ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്‌ത് അവരുടെ കാഴ്‌ച പാടുകള്‍ കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് രേഖയാക്കി മാറ്റും. ഇത് സര്‍ക്കാര്‍ രേഖയാക്കി മാറ്റി പദ്ധതികള്‍ നടപ്പാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ വികസന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ വഹിച്ച പങ്ക് പരിശോധിച്ച് 25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണ് മുന്നോട്ട് വെച്ചത്. എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന കേന്ദ്ര നയത്തിന് വ്യത്യസ്ഥമായി, എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപ്പെടുക എന്നതാണ് നവകേരള രേഖ മുന്നോട്ട് വെയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
Read More » -
NEWS
തിരുവല്ലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
തിരുവല്ല: ളായിക്കാട് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.പന്തളം മങ്ങാരം നാലു തുണ്ടത്തില്‍ വീട്ടില്‍ ഷഹാസ് (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ളായിക്കാട് പെട്രോള്‍ പമ്ബിന് സമീപമായിരുന്നു അപകടം. പാലായില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഷഹാസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഷഹാസിന്റെ തലയില്‍ കൂടി ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു
Read More » -
NEWS
മാടപ്പള്ളിയിലെ കെ റെയില്‍ പ്രതിഷേധക്കാരി രമ്യ വിനോദിന്റെ വാദങ്ങള്‍ തെറ്റെന്ന് പിവി അന്‍വര്‍ എംഎല്‍എ
കോട്ടയം:അപേക്ഷ നല്‍കിയിട്ടും ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടില്ലെന്ന മാടപ്പള്ളിയിലെ കെ റെയില്‍ പ്രതിഷേധക്കാരി രമ്യ വിനോദിന്റെ വാദങ്ങള്‍ തെറ്റെന്ന് പിവി അന്‍വര്‍ എംഎല്‍എ.2021ല്‍ നല്‍കിയ അപേക്ഷപ്രകാരം രമ്യക്ക് വീട് അനുവദിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന രേഖയാണ് എംഎല്‍എ പുറത്തുവിട്ടിരിക്കുന്നത്. രമ്യയുടെ ഭര്‍ത്താവ് വിനോദിന്റെ പേരിലുള്ള വസ്തുവിലാണ് വീട് അനുവദിച്ചിരിക്കുന്നതെന്നും ഈ വസ്തുവില്‍ നിലവില്‍ കെറെയില്‍ സര്‍വ്വേ കല്ല് സ്ഥാപിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. കെറെയിലിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം നാടകങ്ങള്‍ വില പോകില്ലെന്നും കെറെയില്‍ പദ്ധതി നടപ്പിലാവുമെന്നും അന്‍വര്‍ പറഞ്ഞു. സ്വന്തമായി സ്ഥലമുണ്ടായിട്ടും ലൈഫില്‍ വീട് കിട്ടിയില്ലെന്ന് രമ്യ പറഞ്ഞിരുന്നു. ലൈഫില്‍ വീട് വേണമെങ്കില്‍ സ്വന്തം സ്ഥലം വേണമെന്ന് പറഞ്ഞപ്പോള്‍ ആകെയുള്ള ഏഴര സെന്റില്‍ നിന്ന് മൂന്നര സെന്റ് സ്ഥലം ഭര്‍ത്താവിന്റെ പിതാവ് എഴുതി നല്‍കി. ആ സ്ഥലത്താണ് ഒറ്റമുറി മാത്രമുള്ള വീടുണ്ടാക്കിയത്. ഒറ്റമുറി വീടിരിക്കുന്ന മൂന്നര സെന്റ് വീടിന് നടുവിലൂടെയാണ് കെ റെയില്‍ വരുന്നതെന്നും രമ്യ പറഞ്ഞിരുന്നു. 12 വര്‍ഷം…
Read More » -
Kerala
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസ്സപ്പെടും
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതൽ തടസ്സപ്പെടും. തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവക്കാൻ ലോറി ഉടമകൾ തീരുമാനിച്ചു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ലോറി ഉടമകൾ ആവശ്യപ്പെട്ടു. അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സർവീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു. കരാർ പ്രകാരം സർവീസ് ടാക്സ് എണ്ണക്കമ്പനികളാണ് നൽകേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സർക്കാർ ഉടൻ ഇടപെടണമെന്നാണ് ആവശ്യം. കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
NEWS
“പത്തൊമ്പതാം നൂറ്റാണ്ട് ” ഇരുപത്തിയേഴാമത്തെ ക്യാരക്ടർ പോസ്റ്റർ
പത്തൊൻപതാം നൂറ്റാണ്ടിൻെറ ഇരുപത്തിയേഴാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. ഇന്ദ്രൻസ് അവതരിപ്പിച്ച കേളു എന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്.. നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യൻ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേർച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നത്.. ഇന്ദ്രൻസ് തൻെറ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി… ഇത്രയേറെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് എങ്ങനെ രണ്ടര മണിക്കുറിൽ ഈ സിനിമയുടെ കഥപറഞ്ഞു തീർക്കുമെന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. തീയറ്ററിൽ സിനിമ വന്നു കഴിയുമ്പോൾ നിങ്ങൾക്ക് അതിനുള്ള മറുപടി കിട്ടുമെന്ന് യാതൊരു അവകാശ വാദങ്ങളുമില്ലാതെ പറഞ്ഞു കൊള്ളട്ടെ. ഇതുവരെ പ്രേക്ഷകർക്കു പരിചയമില്ലാത്ത ഒരു ചരിത്ര പുരുഷൻെറ സാഹസിക കഥ പറയുന്ന ആക്ഷൻ പാക്ക്ഡ് ആയ ഈ ചിത്രത്തിലെ നായകൻ സിജു വിത്സനാണ്. ഈ ചരിത്ര സിനിമയിൽ സാങ്കേതിക മേന്മയ്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് മതിയായ സമയം ആവശ്യമായതിനാൽ…
Read More » -
LIFE
കാർ റൈസിംങ് ചിത്രവുമായി വിനോദ് ഗുരുവായൂർ
പുതിയ സിനിമയുടെ എഴുത്ത് തുടങ്ങുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ. ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ ക്യാൻവാസിൽ ആണ് പുതിയ കഥ പറയുന്നത്. മലയാളത്തിൽ ആദ്യമായി ഒരു മുഴുനീള കാർ റൈസിംങ് പശ്ചാത്തലത്തിൽ കഥ പറയുകയാണ്. ഹിമാലയവും , ചെന്നൈയുമാണ് പ്രധാന ലൊക്കേഷൻ. ഹിമാലയൻ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവൽ ത്രില്ലറായിരിക്കും പുതിയ മൂവി. വലിയ ബഡ്ജറ്റ് വരുന്ന മൂവി ആയതിനാൽ… മുന്നൊരുക്കങ്ങൾ കൂടുതൽ വേണം. മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്ടെസ്ട്രിയിൽ നിന്നും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നവരുണ്ടാകും. നേരത്തെ പ്ലാൻ ചെയ്തിരുന്ന പ്രതി പ്രണയത്തിലാണ് എന്ന സിനിമ അടുത്ത വർഷത്തേക്ക് മാറ്റി വക്കുന്നു. സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ് യാഥാർഥ്യം ആവുന്നതിന്റെ ത്രില്ലിലാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.കാർ റൈസിങ്ങിൽ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സഹായം വേണമെന്ന് വിനോദ് ഗുരുവായൂർ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ വലിയൊരു ടെക്‌നിഷൻ നിരയുണ്ടാകും,ഈ ചിത്രത്തിനോടൊപ്പം… പി ആർ ഒ-എ എസ് ദിനേശ്.
Read More » -
Kerala
ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി
തൃശൂര്‍ ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി. ചാലക്കുടി സി.എം.ഐ. സ്‌കൂളിന് പരിസരത്തു നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. കുട്ടികളുടെ വാട്‌സാപ്പ് സന്ദേശത്തില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു ഉദേശിച്ചിരുന്നതെന്ന് വ്യക്തമായത്. ഇന്ന് രാവിലെ മുതലായിരുന്നു് കുട്ടികളെ കാണാതായത്. നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലായിരുന്നു കുട്ടികളെ കണ്ടെത്താനായത്. ദൂരയാത്ര പോകാനുള്ള ആഗ്രഹമാണ് കുട്ടികള്‍ ഇത്തരമൊരു യാത്രയ്ക്ക് തയാറായത്.
Read More » -
Crime
ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു; സൈബര്‍ വിദഗ്ധന്റെ ഭാര്യയെ ചോദ്യംചെയ്യുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വീട്ടില്‍വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായി ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. കൊവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൊവിഡ് പരിശോധനാഫലം അടക്കം ഹാജരാക്കിയില്ല. ഇയാളെ കുറിച്ച് നിലവില്‍ വിവരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നാല് മൊബൈല്‍ ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. എന്നാല്‍ ഹൈക്കോടതിക്ക് കൈമാറുന്നതിന് മുമ്പ് ഈ ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത് മൂംബൈയിലെ ലാബില്‍ വെച്ചാണ്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്‌റെ സഹായത്തോടെ കൊച്ചിയി വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. അഭിഭാഷകന്‍ ബി രാമന്‍പിള്ളയുടെ…
Read More » -
Crime
”സ്വത്ത് നല്‍കിയിട്ടും മകന്‍ തന്നെ നോക്കിയില്ല” ഹമീദ് പോലീസിന് നല്‍കിയ മൊഴിയിങ്ങനെ…
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തൊടുപുഴ: സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകന്‍ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് പോലീസിന് നല്‍കിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആണ്‍ മക്കള്‍ക്കും നേരത്തെ വീതിച്ചു നല്‍കിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവര്‍ തന്നെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപിക്കുന്നത്. തറവാട് വീടും അതിനോട് ചേര്‍ന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. തന്നെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നല്‍കിയത്. എന്നാല്‍ ഫൈസല്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പോലീസിന് നല്‍കിയ മൊഴി. ഇന്നലെ രാവിലെ ഹമീദും മകനും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പോലീസും പറഞ്ഞു. എന്നാല്‍ ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആണ്‍മക്കളുമായും ഇയാള്‍…
Read More » -
Crime
ചീനിക്കുഴി കൂട്ടക്കൊലപാതകം: പോലീസ് കസ്റ്റഡിയിലും കൂസലില്ലാതെ ഹമീദ്
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ഇടുക്കി: വര്‍ഷങ്ങളായി ഹമീദിന് മകനോടുള്ള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് വീതിച്ചു നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആണ്‍ മക്കള്‍ക്കുമായി വീതിച്ചു നല്‍കിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ മകന്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പോലീസിനോട് പറഞ്ഞത്. മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പോലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. മകന്‍ ഭക്ഷണം നല്‍കുന്നില്ല എന്ന് കാണിച്ച് മുന്‍പ് പോലീസില്‍…
Read More »