കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരിയായ സ്ത്രീയെ നടുറോഡില്‍ വെട്ടി കൊന്ന പ്രതി തൂങ്ങി മരിച്ച നിലയില്‍. എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ ആണ് തൂങ്ങി മരിച്ചത്.
എറിയാട് സ്വദേശി റിയാസാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് തുണിക്കട അടച്ച് സ്‌കൂട്ടറില്‍ വീട്ടില്‍ പോകുമ്പോള്‍ വ്യാപാരിയായ വീട്ടമ്മയെ റിയാസ് വെട്ടിയത്.
ഗുരുതരാവസ്ഥയില്‍ ആയിരുന്ന റിന്‍സി ഇന്നലെയാണ് മരിച്ചത്. പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് വീടിന് സമീപത്തെ പറമ്പില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.