Month: March 2022

  • NEWS

    നമ്പർ പ്ലേറ്റിന് പകരം ബൈക്കിൽ ‘എംഎൽഎയുടെ കൊച്ചുമകൻ’ എന്ന ബോർഡുമായി ഒരു വിരുതൻ

    നാഗർകോവിൽ : ബൈക്കിന്റെ  നമ്ബര്‍ പ്ലേറ്റിന് പകരം മറ്റൊരു ‘നമ്ബറുമായി’ നാഗര്‍കോവിലിലെ അമരീഷ് എന്ന വിരുതൻ. സ്ഥലം എംഎല്‍എയുടെ കൊച്ചുമകനാണെന്നാണ് അമരീഷിന്റെ ബൈക്കില്‍ നമ്ബര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത്.നാഗര്‍കോവില്‍ എംഎല്‍എ ശ്രീ. എംആര്‍ ഗാന്ധിയുടെ കൊച്ചുമകന്‍’. എന്ന നമ്ബര്‍ പ്ലേറ്റുമായി ബൈക്കും അതിലിരിക്കുന്ന യുവാവിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. തമിഴ്നാട്ടില്‍ എംഎല്‍എയുടെ കൊച്ചുമകന് ഗതാഗത നിയമങ്ങളൊന്നും ബാധകമല്ലേ എന്ന തലക്കെട്ടോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഈ ഫോട്ടോ പ്രചരിക്കുന്നത്. എന്നാല്‍, നമ്ബര്‍ ​പ്ലേറ്റില്‍ പറയുന്ന നാഗര്‍കോവില്‍ എംഎല്‍എ എംആര്‍ ഗാന്ധി അവിവാഹിതനാണ് എന്നതാണ് വാസ്തവം.എംഎല്‍എ എംആര്‍ ഗാന്ധിയുടെ അനുയായി കണ്ണന്റെ മകന്‍ അമരീഷ് ആണ് നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ‘നമ്ബറുമായി’ സഞ്ചരിച്ച്‌ വൈറലായത്. എംഎല്‍എയുടെ കൊച്ചുമകനാണ് എന്ന ബോര്‍ഡ് വെച്ച്‌ നഗരത്തിലൂടെ കറങ്ങുന്ന അമരീഷിന്‍റെ ബൈക്കിന്റെ ചിത്രമെടുത്ത നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയായിരുന്നു.പിന്നാലെ പഹയൻ മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുമായി

    Read More »
  • NEWS

    ടീ ഗാർഡൻ എക്സ്പ്രസ് 

    സത്യത്തിൽ ഈ പേരിൽ ഒരു തീവണ്ടിയില്ല …… എന്നാൽ മലയാളിക്കിന്നും വെളുപ്പിന് എറണാകുളത്ത് എത്തിച്ചേരുന്ന 16187/ 16182 കാരയ്ക്കൽ എറണാകുളം എക്സ്പ്രസ് ട്രയിൻ ടീ ഗാർഡൻ ആണ്.ഈ വണ്ടി പിന്നീട് കോട്ടയത്തേക്കും തിരികെ എറണാകുളത്തേക്കും പാസഞ്ചറായും ഓടുന്നുണ്ട്. പേരു വന്ന ചരിത്രം  ……... 1944 ൽ അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികൾ ഊട്ടി മലനിരകളിലെ മേൽത്തരം തേയില കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്യുന്നതിനായി ആരംഭിച്ച യാത്രാ – പാഴ്സൽ സംയുക്ത തീവണ്ടി ആയിരുന്നു ടീഗാർഡൻ എക്സ്പ്രസ് എന്ന ഊട്ടി – കൊച്ചി തീവണ്ടി സർവ്വീസ്  ഈ ട്രയിൻ  സർവ്വീസിന് രണ്ട് ഭാഗങ്ങളായിട്ടായിരുന്നു  സർവ്വീസ് ഊട്ടി – മേട്ടുപ്പാളയം ലൈനിൽ മീറ്റർ ഗേജിലും മേട്ടുപ്പാളയം – കൊച്ചി ഹാർബർ ടെർമിനസ് ലൈനിൽ ബ്രോഡ്ഗേജിലും ആയിരുന്നു  സർവ്വീസ് ……… ആദ്യകാലത്ത് റേക്കിൽ പകുതിയും പാഴ്സൽ വാനുകൾ ആയിരുന്നത്രേ……… സ്വാതന്ത്ര്യാനന്തരവും കുറേക്കാലം കൂടി ടീ ഗാർഡൻ  എക്സ്പ്രസ് ഇതേ റൂട്ടിൽ സർവ്വീസ് നടത്തി പിന്നീട് ഭാഷാടിസ്ഥാനത്തിൽ…

    Read More »
  • NEWS

    വില നോക്കേണ്ട, മത്സ്യം ആരോഗ്യത്തിന് ഏറെ നല്ലതാണ്; അറിയാം ഗുണങ്ങൾ

    കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. എത്ര വിലയാണെങ്കിലും ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടൽ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി കാൽസ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റിആസിഡ്. ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും ഒമേഗയുണ്ട്. ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം…

    Read More »
  • NEWS

    ശബരിമല ഹൈവേ നിർമാണം ആരംഭിച്ചു

    റാന്നി: ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത മണ്ണാറക്കുളഞ്ഞി -ഇലവുങ്കല്‍ ശബരിമല പാതയുടെ വികസനത്തിന് തുടക്കമായി. ആദ്യഘട്ടമായി മണ്ണാറക്കുളഞ്ഞി മുതല്‍ വടശേരിക്കര വരെയുള്ള ഓടകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്.രണ്ട് വര്‍ഷം മുൻപാണ് പൊതുമരാമത്തു വകുപ്പില്‍ നിന്ന് റോഡ് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. ജൂണിന് മുൻപ് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. മുണ്ടക്കയം -ഭരണിക്കാവ് ദേശീയ ഹൈവേ 183 എ യിലാണ് പാതയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ഹൈവേ പുനലൂര്‍ സെക്ഷനാണ് പാതയുടെ ചുമതല. ഗോവ ആസ്ഥാനമായ ഹുണ്‍ട്രോളി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാണ കരാറെടുത്തിരിക്കുന്നത്.റോഡ് ഏറ്റവും മോശമായിക്കിടക്കുന്ന ളാഹവരെ ബി ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മ്മാണം വേഗത്തില്‍ തീര്‍ക്കാനാണ് നീക്കം.പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം കോന്നിവരെ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാന പാതയുടെ വികസനവും ഒപ്പം ശബരിമല പാതയുടെ പുനരുദ്ധാരണവും പൂര്‍ത്തിയാകുന്നതോടെ അടുത്ത തീര്‍ത്ഥാടന കാലത്തെങ്കിലും യാത്ര സുഗമമാകുമെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകർ.

    Read More »
  • NEWS

    പ്രധാന താരങ്ങൾക്ക് പരിക്ക്; ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആശങ്ക

    ഫട്ടോർദ: ഐഎസ്‌എൽ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്‌.ടീമിലെ സുപ്രധാന താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും, അഡ്രിയാന്‍ ലൂണയും കലാശപ്പോരിന് ഇറങ്ങുമോ എന്നതില്‍ പരിശീലകന്‍ വ്യക്തത നല്‍കിയില്ല.ഇന്ന് നടന്ന പത്ര സമ്മേളനത്തിനിടയിലുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഇരുവരുടേയും ആരോഗ്യം സംബന്ധിച്ച്‌ വുകോമനോവിച്ച്‌ വിശദീകരണം നല്‍കിയത്. സാധാരണ ടീമിന്റെ ക്യാപ്റ്റന്മാരാണ് ഫൈനലിന് മുന്നോടിയായുള്ള പത്രസമ്മേളനങ്ങളില്‍ എത്താറ്. എന്നാല്‍ ലൂണയ്ക്ക് പകരം എന്തുകൊണ്ടാണ് പരിശീലകന്‍ എത്തിയതെന്ന ചോദ്യം വുകുമനോവിച്ചിന് നേരെ ഉയര്‍ന്നു. “ലൂണ മെഡിക്കല്‍ ടീമിനൊപ്പമാണ്, അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിനാല്‍ നാളെ ടീമിനെ ആര് നയിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല,” വുകോമനോവിച്ച്‌ പറഞ്ഞു. അതേപോലെ സഹലും മെഡിക്കല്‍ ടീമിനൊപ്പമാണെന്നും എന്നാൽ അദ്ദേഹം പരിശീലനം നടത്തുന്നുണ്ടെന്നും കോച്ച് പറഞ്ഞു “ഫൈനലിന് മുന്നോടിയായുള്ള തയാറെടുപ്പിലാണ് അദ്ദേഹമുള്ളത്. ഫൈനലില്‍ സഹല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം,” വുകോമനോവിച്ച്‌ പറഞ്ഞു. സഹല്‍ പരിപൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമെ ഫൈനലില്‍ ഉണ്ടാകുകയുള്ളെന്ന് വുകോമനോവിച്ച്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.…

    Read More »
  • NEWS

    ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം

    കൂട് വയ്ക്കാൻ ഇടവും കൊത്തിപ്പെറുക്കാൻ ധാന്യമണികളും കിട്ടാതായതോടെ കാഴ്ചയിൽനിന്ന് മറഞ്ഞ കൗതുകത്തിന്റെ കിളിക്കൂട്ടമാണ് അങ്ങാടിക്കുരുവികൾ.ഇന്ന് അങ്ങാടിക്കുരുവി ദിനമാണ് (മാർച്ച് 20) ഗ്രാമങ്ങളിലും അങ്ങാടികളിലും കൂടുകൂട്ടിയിരുന്ന ചാരനിറത്തിലുള്ള അങ്ങാടിക്കുരുവികളെ ഇപ്പോൾ കണികാണാൻ പോലുമില്ല. മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികള്‍.അങ്ങാടിയുടെ ഐശ്വര്യമായാണ് കച്ചവടക്കാര്‍ ഈ കുഞ്ഞിക്കിളികളെ കണ്ടിരുന്നത്.തൊടികളിലും മരക്കൊമ്പുകളിലും അരിക്കടകളോടും പലചരക്ക് വ്യാപാര കേന്ദ്രങ്ങളോടും ചേര്‍ന്ന് കണ്ടിരുന്ന അങ്ങാടിക്കുരുവികളെ ഇപ്പോൾ എങ്ങും കാണാനേയില്ല.തിരക്കേറിയ അങ്ങാടികളിലും ധാന്യ ഗോഡൗണുകളിലും കൂട്ടമായി പാറിപ്പറന്നെത്തിയിരുന്ന ഈ ചെറുകിളികൾ ഇന്ന്  വംശനാശ ഭീഷണി നേരിടുകയാണ്.കീടനാശിനികളുടെ ഉപയോഗം, കുരുവികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിട നിര്‍മാണം,മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസ വ്യവസ്ഥയുടെ തകർച്ച മുതലായ കാരണങ്ങളാൽ ഇവ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.പണ്ട് വൈദ്യുതി ബോർഡിന്റെ തേക്കിൻ തടിയിൽ ഉള്ള തൂണുകളിലെ ബൾബുകൾക്കിടയിലായിരുന്നു ഇത് കൂടുതലായും മുട്ടയിട്ട് അടയിരുന്നിരുന്നത്. അങ്ങാടിക്കുരുവിയുടെ വലിപ്പം 14 മുതൽ 16 സെ.മി വരും.ആൺപക്ഷിയുടെ കഴുത്തിന്റെ കീഴ് ഭാഗത്ത് വെള്ളയും മാറിൽ കറുപ്പും നിറമാണു ള്ളത്.പിടയ്ക്ക് നരച്ച തവിട്ടുനിറവും.സദാ ശബ്ദം…

    Read More »
  • NEWS

    മഞ്ചേരിയിൽ ഫുട്ബോൾ ഗാലറി തകർന്നു വീണ് അൻപതിലേറെ പേർക്ക് പരിക്ക്

    മഞ്ചേരി:പൂങ്ങോട് നടന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോൾ ഫൈനലിന് ഇടയില്‍ ഗ്യാലറി തകര്‍ന്നുവീണ് അൻപതിലേറെ പേർക്ക് പരിക്ക്.ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. .ഇന്ന് ഫൈനല്‍ മത്സരം നടക്കുന്നതിനിടയിലായിരുന്നു അപകടം.ഒരു ഭാഗത്തെ ഗ്യാലറി പൂര്‍ണ്ണമായും തകര്‍ന്നു. റോയല്‍ ട്രാവല്‍സും യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തും തമ്മിലായിരുന്നു  ഫൈനൽ മത്സരം .ഫൈനൽ മത്സരം ആയതു കൊണ്ട് തന്നെ വൻ ജനക്കൂട്ടമായിരുന്നു കളി കാണാനെത്തിയത്.കൂടുതൽ ആളുകളെ ഗാലറിയിൽ പ്രവേശിപ്പിച്ചതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ

    എരുമേലി:പാര്‍ലമെന്റ് സമിതിയുടെ അനുമതി ലഭിച്ചതോടെ നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം റെഡ്സോണില്‍ നിന്ന് ഗ്രീന്‍സോണിലായി.തീര്‍ത്ഥാടന ടൂറിസത്തിന് ശബരിമല വിമാനത്താവളം വഴിയൊരുക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണിത്. സംസ്ഥാന ബഡ്ജറ്റില്‍ ശബരിമല വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനത്തിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും രണ്ടു കോടി രൂപ അനുവദിച്ചതും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകമാകും. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുള്ളതുപോലെ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയുന്ന റണ്‍വേയ്ക്ക് സ്ഥലം കണ്ടെത്തിയതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറവായതും ശബരിമല വിമാനത്താവളത്തിന് അനുകൂല ഘടകങ്ങളാണ്.     നീളവും വീതിയും കുറവായതിനാല്‍ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിനായി റണ്‍വേ നിര്‍മാണം പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2.7 കിലോമീറ്ററാണ് റണ്‍വേക്കായി കണ്ടെത്തിയത്. അന്താരാഷ്ട വിമാനത്താവള റണ്‍വേയ്ക്ക് 3. 2 കിലോമീറ്റര്‍ നീളം വേണം.റണ്‍വേയ്ക്ക് കൂടുതല്‍ സ്ഥലം വേണമെന്ന് ഡി.ജി.സി.എ നിര്‍ദ്ദേശമനുസരിച്ച്‌ വീണ്ടും സര്‍വേ നടത്തിയതില്‍ മൂന്നു കിലോമീറ്ററിലേറെ നീളം വരുന്ന ആറ് സ്ഥലങ്ങള്‍ ചെറുവള്ളി എസ്റ്റേറ്റില്‍ കണ്ടെത്തിയിരുന്നു.വിവിധ ദിശകളില്‍ മൂന്ന് റണ്‍വേകളാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.…

    Read More »
  • NEWS

    മൂന്നാറിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

    മൂന്നാർ : വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂര്‍ കുര്യചിറ കുന്നന്‍ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. മൂന്നാര്‍ ചിത്തിരപുരം മീന്‍ കെട്ടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

    Read More »
  • NEWS

    തമിഴ്നാട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ സഹായം

    ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ നൽകാൻ തീരുമാനം.ബജറ്റിലാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.ആറ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് പ്രതിമാസ സ്‌കോളര്‍ഷിപ് നല്‍കുന്നത്.എല്ലാ മാസവും ഇവരുടെ ബാങ്ക് അക്കണ്ടിലേക്ക് പണമെത്തും.ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും മന്ത്രി പറഞ്ഞു. ആറുലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സർക്കാർ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഐഐടി, ഐഐഎസ്സി, എയിംസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ അവരുടെ ബിരുദ പഠനത്തിനുള്ള മുഴുവന്‍ ചെലവും സർക്കാർ വഹിക്കും.പദ്ധതിക്കായി  ബജറ്റില്‍ 698 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.

    Read More »
Back to top button
error: