സംസ്ഥാന ബഡ്ജറ്റില്‍ ശബരിമല വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനത്തിനും ഡി.പി.ആര് തയ്യാറാക്കുന്നതിനും രണ്ടു കോടി രൂപ അനുവദിച്ചതും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകമാകും. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുള്ളതുപോലെ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയുന്ന റണ്‍വേയ്ക്ക് സ്ഥലം കണ്ടെത്തിയതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറവായതും ശബരിമല വിമാനത്താവളത്തിന് അനുകൂല ഘടകങ്ങളാണ്.
നീളവും വീതിയും കുറവായതിനാല്‍ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിനായി റണ്‍വേ നിര്‍മാണം പ്രായോഗികമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2.7 കിലോമീറ്ററാണ് റണ്‍വേക്കായി കണ്ടെത്തിയത്. അന്താരാഷ്ട വിമാനത്താവള റണ്‍വേയ്ക്ക് 3. 2 കിലോമീറ്റര്‍ നീളം വേണം.റണ്‍വേയ്ക്ക് കൂടുതല്‍ സ്ഥലം വേണമെന്ന് ഡി.ജി.സി.എ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും സര്‍വേ നടത്തിയതില്‍ മൂന്നു കിലോമീറ്ററിലേറെ നീളം വരുന്ന ആറ് സ്ഥലങ്ങള്‍ ചെറുവള്ളി എസ്റ്റേറ്റില്‍ കണ്ടെത്തിയിരുന്നു.വിവിധ ദിശകളില്‍ മൂന്ന് റണ്‍വേകളാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര വ്യോമ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് ശബരിമല വിമാനത്താവളം സ്പെഷ്യല്‍ ഓഫീസര്‍ വി.തുളസിദാസ് അറിയിച്ചു.