KeralaNEWS

അന്ധവിദ്യാലയത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വാച്ചർ പീഡിപ്പിച്ച സംഭവം, പ്രതിയെ  സംരക്ഷിച്ച പ്രിൻസിപ്പലും ഒടുവിൽ അകത്തായി

തൊടുപുഴ: കുടയത്തൂര്‍ അന്ധ വിദ്യാലയത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വാച്ചർ പീഡിപ്പിച്ച കേസിൽ പുതിയ വഴിത്തിരിവ്. വിദ്യാര്‍ഥിനിക്കെതിരെയുള്ള ലൈംഗിക പീഡനം ഒതുക്കാന്‍ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ ശശികുമാർ അറസ്റ്റിൽ. വാച്ചർ രാജേഷ് വിദ്യാര്‍ത്ഥിനിയെ കാലങ്ങളായി പീഡിപ്പിച്ചു എന്ന പരാതി മറച്ചുവച്ചതും പണം നൽകി സംഭവം ഒതുക്കാൻ ശ്രമിച്ചതുമാണ് കുറ്റം.

തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ജനുവരി 26 നാണ് സ്കൂൾ അധികൃതർ ഇടപെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയത്.

Signature-ad

കേസിലെ പ്രധാന പ്രതിയായ സ്കൂൾ ജീവനക്കാരൻ പോത്താനിക്കാട് സ്വദേശി രാജേഷിനെ (36) കാഞ്ഞാര്‍ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

തെളിവുകള്‍ നശിപ്പിക്കണമെന്ന് ആരോപണ വിധേയനായ രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു. ഒരു വര്‍ഷം മുമ്പാണ് കുടയത്തൂര്‍ അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ വാച്ചറായ രാജേഷ് പീഡിപ്പിച്ചത്.

പീഡനം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിക്കും പിന്നീട് സഹോദരനും പണം നല്‍കി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ ജനുവരി 26 റിപബ്ലിക്ക് ദിനത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്‌കൂളില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കാനാണ് പ്രിൻസിപ്പൽ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: