IndiaNEWS

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം നിര്‍മിക്കാൻ 2.5 കോടി വിലയുള്ള ഭൂമി നല്‍കി മുസ്ലീം കുടുംബം

തപ്പോരുകളും വർഗീയ സംഘർഷങ്ങളും ബിഹാറിലെ മണ്ണിൽ പുത്തരിയല്ല. ബഗൽപ്പൂരിലെ കലാപങ്ങളുടെ ചോരപ്പാടുകൾ ഇന്നും മാഞ്ഞിട്ടില്ല. എങ്കിലും മതവൈരം നാട്ടിൽ ചോരച്ചാലുകൾ തീർക്കുന്ന കാലത്തും ബിഹാറിലെ ഒരു കുടുംബം ഭാരതത്തിനാകെ മാതൃകയാകുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മാണത്തിനായി 2.5 കോടി വിലയുള്ള ഭൂമി ദാനം ചെയ്ത് ഒരു മുസ്ലിം കുടുംബമാണ്.
ബീഹാറിലാണ് ഈ സംഭവം. ചംമ്പാരന്‍ ജില്ലയിലെ കയ്ത്തവാലിയ മേഖലയില്‍ നിര്‍മ്മിക്കുന്ന ‘വിരാട് രാമായണ്‍’ ക്ഷേത്രത്തിനായാണ് മുസ്ലിം കുടുംബം രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഭൂമി ദാനം ചെയ്തത്. ഗുവാഹത്തി സ്വദേശിയായ ബിസിനസുകാരനായ ഇഷ്തിയാക് അഹമ്മദ് ഖാനും കുടുംബവുമാണ് സാമുദായിക ഐക്യത്തിനുള്ള പുതിയ മാതൃക തീര്‍ത്തിരിക്കുന്നത്.

Signature-ad

ലോകമെങ്ങും വര്‍ഗീയ വേര്‍തിരിവുകള്‍ പ്രകടമായി വളരുന്ന കാലത്ത് വ്യത്യസ്തമായ വാര്‍ത്തയാണിത്. പട്‌ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് അധ്യക്ഷന്‍ ആചാര്യ കിഷോര്‍ കുനാലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂമി ദാനവുമായി ബന്ധപ്പെട്ട നടപടികള്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്.

12ാം നൂറ്റാണ്ടില്‍ കംബോഡിയയില്‍ നിര്‍മ്മിച്ച 215 അടി ഉയരമുള്ള അങ്കോര്‍ വാട് കോംപ്ലക്‌സിനേക്കാള്‍ ഉയരത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുകയെന്നാണ് ട്രസ്റ്റ് വിശദമാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലാകും ഉണ്ടാവുക. 18 ക്ഷേത്രങ്ങളെ സംയോജിച്ചാകും നിര്‍മ്മാണം. 500 കോടി രൂപയോളമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

Back to top button
error: