Month: March 2022

  • Kerala

    പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ

      സ. പിണറായി വിജയൻ സ. കോടിയേരി ബാലകൃഷ്‌ണൻ സ. ടി എം തോമസ് ഐസക് സ. ഇ പി ജയരാജൻ സ. പി കെ ശ്രീമതി സ. എം സി ജോസഫൈൻ സ. എ വിജയരാഘവൻ സ. കെ കെ ശൈലജ സ. എളമരം കരീം സ. എ കെ ബാലൻ സ. എം വി ഗോവിന്ദൻ സ. ബേബി ജോൺ സ. ടി പി രാമകൃഷ്‌ണൻ സ. കെ എൻ ബാലഗോപാൽ സ. പി രാജീവ് സ കെ രാധാകൃഷ്‌ണൻ സ. കെ പി സതീഷ് ചന്ദ്രൻ സ. എ വി ബാലകൃഷ്‌ണൻ മാസ്റ്റർ സ. സി എച്ച് കുഞ്ഞമ്പു സ. എം വി ജയരാജൻ സ. പി ജയരാജൻ സ. കെ കെ രാഗേഷ് സ. ടി വി രാജേഷ് സ. എ എൻ ഷംസീർ സ. പി ഗഗാറിൻ സ. സി കെ ശശീന്ദ്രൻ സ.…

    Read More »
  • Kerala

    ഇനി കൂട്ടിയിടി ഇല്ല; ട്രെയിനുകൾക്ക് കവചമായി ‘കവാച് ‘

    ന്യൂഡൽഹി: സിഗ്നൽ തകരാറ് മൂലമോ മാനുഷിക പിഴവ് മൂലമോ ഒരേ പാതയിൽ മുഖാമുഖം ട്രെയിനുകൾ വന്നാൽ ഓട്ടോമാറ്റിക്കായി ട്രെയിനുകൾ നിൽക്കുന്ന ‘കവാച്’ സംവിധാനം റയിൽവെ വിജയകരമായി പരീക്ഷിച്ചു.നിശ്ചിത ദൂരത്തിനുള്ളില്‍ അതേ പാതയില്‍ മറ്റൊരു ട്രെയിന്‍ ഉണ്ടെന്ന് വിവരം ലഭിച്ചാല്‍ യാന്ത്രികമായി ട്രെയിന്‍ നിര്‍ത്തുന്ന തരത്തിലാണ് കവാച് രൂപകല്‍പന ചെയ്തിരിക്കുന്നത്.ഇന്ന് നടന്ന ഇതിന്റെ പരീക്ഷണം ഏറെ വിജയമായിരുന്നു. സനത്‌നഗര്‍-ശങ്കര്‍പള്ളി സെക്ഷനിലാണ് പരീക്ഷണം നടന്നത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് റെയില്‍വേ മന്ത്രാലയം ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓടോമേറ്റഡ് ട്രെയിന്‍ കൂട്ടിയിടി സംരക്ഷണ സംവിധാനമായി റെയില്‍വേ ‘കവാച്’ ഉപയോഗിക്കുന്നു.പൂജ്യം അപകടങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ റെയില്‍വേയെ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ

    Read More »
  • Kerala

    ഗുണ്ടല്‍ പേട്ടയില്‍ കരിങ്കല്‍ ക്വറിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു

    കര്‍ണ്ണാടകയിലെ ഗുണ്ടല്‍ പേട്ടയില്‍ കരിങ്കല്‍ ക്വറിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു.ബീഹാർ സ്വദേശികളാണ് മരിച്ചത്. മലയാളി നടത്തുന്നതാണ് കരിങ്കല്‍ ക്വാറി.തൊഴിലാളികളായ നിരവധി പേർ പാറക്കെട്ടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. ഗുണ്ടല്‍ പേട്ട മടഹള്ളി കുന്നില്‍നിന്ന് മണ്ണ് മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്.11 മണിയോടെ ഭീമന്‍ പാറകള്‍ അടര്‍ന്നുവീഴുകയായിരുന്നു.ഏഴ് വാഹനങ്ങള്‍ പാറകള്‍ക്കടിയില്‍ പെട്ടിട്ടുണ്ട്.മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമായില്ല. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.

    Read More »
  • Kerala

    സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്താന്‍ നീക്കം

    തിരുവനന്തപുരം:സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം അവസാനത്തോടെ നടത്താന്‍ നീക്കം.ഈ മാസം 22 മുതല്‍ 30 വരെ വാര്‍ഷിക പരീക്ഷ നടത്താന്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.     ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്.ഈ ദിവസങ്ങളിലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുക എന്നതിനാൽ ഇതിനിടയില്‍ വാര്‍ഷിക പരീക്ഷ നടത്താനാകില്ലെന്ന വിലയിരുത്തത്തിലിനെ തുടര്‍ന്നാണ് പരീക്ഷ ഈ മാസം അവസാനം നടത്താന്‍ നീക്കം നടക്കുന്നത്.      അഞ്ചു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം വാര്‍ഷിക പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ക്ക് പരീക്ഷക്ക് പകരം പഠന നേട്ടം വിലയിരുത്തുന്ന വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കി നല്‍കും. 22നകം സ്‌കൂളുകളില്‍ ഇവ വിതരണം ചെയ്യണമെന്ന്് ഇതിന്റെ ചുമതലയുള്ള സമഗ്രശിക്ഷ കേരളയ്ക്ക് (എസ്‌എസ്‌കെ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതലയും…

    Read More »
  • Kerala

    കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംവട്ടവും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

    കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അന്നത്തെ സെക്രട്ടറി പിണറായി വിജയന് പകരമായി ആ സ്ഥാനത്തേക്ക് കോടിയേരിയെ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തത്. 2018ല്‍ തൃശൂരില്‍ നടന്ന സമ്മേളനത്തിലും കോടിയേരി തന്നെ തുടരുകയായിരുന്നു. ഒരാള്‍ക്ക് മൂന്ന് ടേം വരെ സെക്രട്ടറിയായി ചുമതല വഹിക്കാം എന്നതിനാലാണ് കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി അനുവദിച്ചത്. കോടിയേരിയെ കൂടാതെ ആറ് പേരെ കൂടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തും. മുഹമ്മദ് റിയാസ്,സജി ചെറിയാന്‍, വി.എന്‍. വാസവന്‍, സി.കെ.രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രന്‍, എ.എന്‍. ഷംസീർ എന്നീ ആറ് പേരാണ് സാധ്യതാ പട്ടികയിലുള്ളത്.

    Read More »
  • Kerala

    പാൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം? അവസാന തീയതി 2022 മാർച്ച് 31

    ആധാറും പാന്‍ നമ്ബറും ബന്ധിപ്പിക്കുന്നതിനുള്ള (Aadhaar-PAN Link) അവസാന തീയതി 2022 മാര്‍ച് 31 ആണ്. നിങ്ങള്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍, മാര്‍ച് 31-ന് മുൻപ്  ആധാറും പാനും ലിങ്ക് ചെയ്യണം. ഇത് ചെയ്തില്ലെങ്കില്‍ പാന്‍ നമ്ബര്‍ അസാധുവാകും.   പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പാൻ പ്രവർത്തനരഹിതമോ നിഷ്‌ക്രിയമോ ആയിരിക്കും.കൂടാതെ നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ പാന്‍ ഉപയോഗിക്കാനാവില്ല. നിർദ്ദിഷ്ട ഇടപാടുകൾ നടത്തുന്നതിനോ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പാൻ ഉപയോഗിക്കാൻ ആകില്ല.   പാൻ ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?   1)  Www.incometaxindiaefilling.gov.in എന്ന വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായി ആധാർ-പാൻ കാർഡ് എളുപ്പത്തിൽ ലിങ്ക് ചെയ്യാനാകും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ https://www.incometaxindiaefiling.gov.in/home തുറക്കുക. വെബ്‌പേജിന്റെ ഇടതുവശത്തെ ക്വിക്ക് ലിങ്കിൽ നിന്ന് ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർ, ആധാർ വിശദാംശങ്ങൾ, പേര് തുടങ്ങിയ വിവരങ്ങൾ നൽകുക.…

    Read More »
  • Kerala

    ജെംഷഡ്പൂര്‍ ഇന്ന് ഒഡീഷാ എഫ്‌സിക്കെതിരെ

    ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴാം സ്ഥാനക്കാരായ ഒഡീഷാ എഫ്‌സിക്കെതിരെ ഇന്ന് ജെംഷഡ്പൂര്‍ മത്സരത്തിന് ഇറങ്ങും.18 മല്‍സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി ജെംഷഡ്പൂര്‍ നിലവിൽ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മല്‍സരമടക്കം ജെംഷഡ്പൂരിന് രണ്ട് മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്. അവസാന മല്‍സരം രണ്ടാം സ്ഥാനത്ത് 37 പോയിന്റുമായി നില്‍ക്കുന്ന എടികെ മോഹന്‍ ബഗാനോടാണ്. ഗോള്‍ ശരാശരിയില്‍ ജെംഷഡ്പൂരാണ് മുന്നില്‍.അവസാന രണ്ട് മല്‍സരങ്ങള്‍ ജയിച്ച്‌ ലീഗ് വിജയികളാവാനാണ് ജെംഷഡ്പൂർ ലക്ഷ്യമിടുന്നത്.രാത്രി 7.30ന് മല്‍സരം ബാംബോലിമിലെ അത്‌ലറ്റിക്ക് സ്റ്റേഡിയത്തിലാണ് നടക്കുക.

    Read More »
  • Kerala

    പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം; ഭർത്താവിനെ അടിച്ചു വീഴ്ത്തി

    പാല: പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം.ഞൊണ്ടിമാക്കല്‍ സ്വദേശിനിയായ ജിന്‍സിയുടെ വയറ്റിലാണ് ചവിട്ടി പരിക്കേല്‍പ്പിച്ചത്.യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്.പ്രതികള്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തുകയും ശരീരത്തിൽ കൂടി വാഹനം കയറ്റാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ നാലു പേര്‍ പൊലീസിന്റെ പിടിയിലായി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ വര്‍ക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേരുമാണ് പൊലീസ് പിടിയിലായത്. വര്‍ക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ എസ്, അമ്ബാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍, വര്‍ക്ക്ഷോപ്പിലെ തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് പിടിയിലായത്. ദമ്ബതിമാരെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.ആറ് മാസം ഗര്‍ഭിണിയായ ജിന്‍സിക്ക് ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    ഓട്ടോ ഡ്രൈവർ ഇനി മേയറാകും

    കുംഭകോണം:നാല്‍പ്പത്തിരണ്ടുകാരനായ ഓട്ടോ ഡ്രൈവര്‍ കെ ശരവണന്‍ കുംഭകോണത്തിന്റെ പുതിയ മേയറാകും.കോണ്‍ഗ്രസ് ടിക്കറ്റിൽ വാര്‍ഡ് 17ല്‍ നിന്നാണ് ശരവണന്‍ വിജയിച്ചത്.ഡിഎംകെ. സഖ്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ച ഏക മേയര്‍ സ്ഥാനമാണിത്. 20 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ശരവണന്‍ കുംഭകോണം സിറ്റി കോണ്‍ഗ്രസ് മണ്ഡലം ഉപാധ്യക്ഷനാണ്. തെരഞ്ഞെടുപ്പിലെ കന്നിമത്സരത്തില്‍ തന്നെ വിജയിച്ചു.വാടകവീട്ടിലാണ് താമസം. സാധാരണക്കാരനായ തനിക്ക് മേയറായി അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ശരവണൻ പറഞ്ഞു. ആറാം ക്ലാസ് വരെയാണ് ശരവണന്റെ വിദ്യാഭ്യാസം.

    Read More »
  • Kerala

    ഉൽപ്പന്നങ്ങൾ വിൽക്കുക മാത്രമല്ല; ആമസോൺ നിങ്ങളുടെ ഡാറ്റ വിറ്റും സമ്പാദിക്കുന്നുണ്ട്

    നിങ്ങള്‍ ഒരിക്കലെങ്കിലും ആമസോൺ സേവനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ – ഷോപിംഗ് ആപ്പ്, കിന്‍ഡില്‍ ഇ-റീഡര്‍, റിംഗ് ഡോര്‍ബെല്‍, എകോ സ്മാര്‍ട് സ്പീകര്‍ അല്ലെങ്കില്‍ പ്രൈം സ്ട്രീമിംഗ് സേവനം എന്തുമാകട്ടെ – അവരുടെ അല്‍ഗോരിതങ്ങള്‍ക്ക് നിങ്ങള്‍ എങ്ങനെയുള്ള വ്യക്തിയാണെന്നും നിങ്ങള്‍ ഏതാണ് കൂടുതല്‍ അടുത്തത് വാങ്ങാന്‍ സാധ്യതയുള്ളതെന്നും അനുമാനിക്കാന്‍ കഴിയും.മൂന്നാം കക്ഷികള്‍ക്ക് ആമസോണ്‍ ഫോര്‍കാസ്റ്റ് എന്ന സേവനമായി അതിന്റെ അല്‍ഗോരിതങ്ങള്‍ എടുക്കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്‌റ്റ്‌വെയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.ചുരുക്കത്തിൽ ആമസോൺ വലിയതോതിൽ ശേഖരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ ചോരുമെന്ന് അർത്ഥം! ആമസോണിന്റെ റീടെയില്‍ സാമ്രാജ്യം വെബില്‍ കെട്ടിപ്പടുക്കുമ്ബോള്‍, അതിന്റെ വില്‍പന വിജയം ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും വാങ്ങുകയും ബ്രൗസ് ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള സങ്കീര്‍ണമായ അറിവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വിലകള്‍, നിര്‍ദേശിച്ച വാങ്ങലുകള്‍, ആമസോണ്‍ ഉല്‍പാദിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന ലാഭകരമായ സ്വന്തം ലേബല്‍ ഉല്‍പന്നങ്ങള്‍, മറ്റ് കാര്യങ്ങള്‍ എന്നിവ നിര്‍ണയിക്കുന്നതെല്ലാം ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.അതിനാൽത്തന്നെ ആമസോണ്‍ പ്രൈം അംഗങ്ങളായ 200 ദശലക്ഷം ഉപയോക്താക്കള്‍ കമ്പനിയുടെ ഏറ്റവും മൂല്യവത്തായ ഉപഭോക്താക്കള്‍ മാത്രമല്ല, ഉപയോക്തൃ…

    Read More »
Back to top button
error: