എരുമേലി:പമ്പാവാലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു.നാറാണം തോട് സ്വദേശിയായ അമ്പല പറമ്പിൽ വിനോദിൻ്റെ മകൾ നന്ദനാ വിനോദാണ് (17)മരണപ്പെട്ടത്.
തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷന് സമീപം പാപ്പിക്കയത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് അപകടത്തിൽ പെട്ടത്.രണ്ടു പേരെ നാട്ടുകാർ രക്ഷപെടുത്തി.വെച്ചൂച്ചിറ വെൺകുറിഞ്ഞി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച നന്ദന.