KeralaNEWS

മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ അസമില്‍ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: വ്യോമസേനാ യുദ്ധവിമാനമായ സുഖോയ്യുടെ പൈലറ്റ്  ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ് (26) അസമില്‍ വാഹനാപകടത്തില്‍ മരിച്ചു.ടെസ്പുരില്‍ നിന്നു ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ  ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്നും വന്ന ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജരായിരുന്ന കിഴക്കമ്പലം വെള്ളൂര്‍ പക്കാമറ്റത്തില്‍ പി.പി. കുര്യാക്കോസിന്റെയും റിട്ടയേര്‍ഡ് അധ്യാപിക ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു രണ്ടിനു കിഴക്കമ്ബലത്തെ വസതിയില്‍ നടത്തുന്ന ശുശ്രൂഷയ്ക്കുശേഷം വേളൂര്‍ മൗണ്ട് സഖായ് യാക്കോബായ സുറിയാനി പള്ളിയില്‍.

Back to top button
error: