തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച മുതൽ പൂര്‍ണ തോതില്‍ സജ്ജമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിൽ ആണെന്നും മന്ത്രി അറിയിച്ചു.
47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ എത്തും.ഇതിൽ യാതൊരു ഉത്കണ്ഠയുടെയും ആവശ്യമില്ല,എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി എന്നും മന്ത്രി അറിയിച്ചു.യൂണിഫോമില്‍ കടുംപിടുത്തമില്ല.ഹാജറും നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് അധ്യാപകരുടെ ചുമതലയാണ്.അധ്യാപക സംഘടനകളുടെ യോഗത്തില്‍ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു: കുട്ടികള്‍ക്ക് സ്കൂളിലേക്ക് എത്താന്‍ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു