ഇടുക്കി: കൊല്ലം – തേനി (NH 183) ദേശീയപാതയിൽ പെരിയാറിലെ പുതിയ പാലം അപകടത്തിൽ. പാലത്തിൽ 10 ഇടങ്ങളിൽ കോൺക്രീറ്റ് അടർന്ന് വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.വലിയ കുഴികളിൽ കമ്പി തെളിഞ്ഞു നിൽക്കുന്നത് ഇരുചക്ര വാഹനങ്ങൾക്കുൾപ്പടെ ഭീഷണിയായും മാറിയിരിക്കുകയാണ്.
പഴയ പാലം ഒരു കുഴപ്പവും കൂടാതെ നിൽക്കെയാണ് പുതിയ പാലത്തിന്റെ ഈ അവസ്ഥ.വീതിയില്ലാത്തതിനാൽ പഴയ പാലത്തിൽ കൂടി ഒറ്റവരി ഗതാഗതം മാത്രമേ സാധ്യമാകകയുള്ളൂ.