ഛോട്ടാ അണ്‍ലിമിറ്റഡ് പ്ലാനുമായി ബി.എസ്.എന്‍.എല്‍.
കൊച്ചി: ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. അത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാന്‍ ആണ് 29,18 രൂപയുടെ റീച്ചാര്‍ജുകളില്‍ ഇപ്പൊ ലഭിക്കുന്നത്. 18 രൂപയുടെ റീച്ചാര്‍ജുകളില്‍ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഫ്രീ വോയ്സ് കോളുകളാണ്. 2 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാന്‍ കൂടി ലഭിക്കുന്നുണ്ട്. 29 രൂപയുടെ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ ലഭിക്കുന്നുണ്ട്. 5 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത്.
ബി.എസ്.എന്‍.എല്‍. നല്കുന്ന മറ്റു പ്ലാനുകള്‍
ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്ന പ്ലാനുകള്‍ തന്നെയാണ്. 1498 രൂപയുടെ പ്ലാനുകളില്‍ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയാണ്. 730 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളില്‍ ലഭിക്കുന്നത്. ഈ പ്ലാനുകള്‍ക്ക് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത്. 1 മാസം ഈ പ്ലാനുകള്‍ക്ക് ഏകദേശം 125 രൂപ ചിലവ് മാത്രമാണ് ആകുന്നത്.
അടുത്തതായി നോക്കുന്നത് ബി.എസ്.എന്‍.എല്‍. കേരള ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന 50 ദിവസത്തെ വാലിഡിറ്റി പ്ലാനുകളാണ്. 198 രൂപയുടെ പ്ലാനുകളിലാണ് ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നത്. 198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയാണ്. 50 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു . അവസാനമായി ബി.എസ്.എന്‍.എല്‍. കേരള ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 151 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ്. 151 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നിലവില്‍ ലഭിക്കുന്നത്.