IndiaNEWS

ബികാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി;മൂന്നു മരണം

കൊല്‍ക്കത്ത: ബികാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി  ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ബിക്കാനീറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന 15633 നമ്ബരിലുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാളിലെ  ജല്‍പായ്ഗുരിന് അടുത്തായിരുന്നു അപകടം. ആറു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് ബോഗികള്‍ പാളത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചു വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബോഗികള്‍ കൂട്ടിയിടിച്ച്‌ ഒരു ബോഗി പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Back to top button
error: