റാഞ്ചി: നാൾക്കുനാൾ വർധിക്കുന്ന ഇന്ധനവിലയിൽ നട്ടംതിരിയുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസമായി ജാർഖണ്ഡ് സർക്കാർ. ഒറ്റയടിക്ക് പെട്രോളിന് 25 രൂപയുടെ കുറവാണ് വരുത്തുന്നത്.സംസ്ഥാനത്ത് ജനുവരി 26 മുതൽ പെട്രോൾ വിലയിൽ ഇരുപത്തിയഞ്ച് രൂപയുടെ കുറവ് വരുത്തിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പക്ഷെ ഇത് ഇരുചക്രവാഹനങ്ങൾക്ക് മാത്രമായിരിക്കും എന്നു മാത്രം.
സാധാരണക്കാർക്ക് വലിയ ആശ്വാസമാകും പെട്രോൾ വിലയിൽ കുറവ് വരുത്തിയ തീരുമാനമെന്ന് പിന്നീട് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. പെട്രോളടിക്കുന്ന ഇരുചക്രവാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി. പത്ത് ലിറ്റർ പെട്രോൾ വരെ ഇത്തരത്തിൽ വിലക്കുറവിൽ ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാകുന്നത്.