മൂന്നാർ: തെലങ്കാന നല്‍ഗോണ്ട ജില്ലയിലെ ആദ്യ വനിതാ പോലീസ് ചീഫായി മൂന്നാറിലെ തോട്ടം മേഖലയില്‍നിന്നുള്ള രമാ രാജേശ്വരി ചുമതലയേറ്റു.ഗ്രാംസ്ലാന് ഡ് എസ്റ്റേറ്റിലെ രാധാകൃഷ്ണന്റെയും അധ്യാപികയായ കൃഷ്ണമ്മയുടെയും മകളാണ്.
മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രമാ രാജേശ്വരി 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. ആന്ധ്രാ പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥയായ രമയ്ക്ക് ജഗത്തിയാലിലെ കരിംനഗറില്‍ എഎസ്പി ആയായിരുന്നു ആദ്യനിയമനം.