KeralaNEWS

ആഭ്യന്തര വകുപ്പ് പരാജയം; കേരളത്തിൽ നാഗ്പൂരിൽ നിന്നും ആർഎസ്എസിനെ ഇറക്കണം

ലുവ: പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകർ പ്രതിസ്ഥാനത്തുവരുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. കേരളത്തില്‍ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്‌ഡിപിഐക്കാര്‍ക്ക് ആര്‍എസ്എസിനെ മനസ്സിലായിട്ടില്ലെന്നും നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ പിന്നെ തീവ്രവാദികള്‍ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈപ്രസ്ഥാനം ജനമനസ്സുകളില്‍ ശക്തമായി വേരോടിയതായി കാണാമെന്നും ആ പ്രസ്ഥാനത്തിന്റെ മൗനം,ക്ഷമ.. തുടങ്ങിയവ ഒരു ദൗർബല്യമായി കാണരുതെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.

Back to top button
error: