മാനന്തവാടി: മാനന്തവാടി ടൗണില്‍ എസ്ഡിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബധിര-മൂക യുവാവിനെ മര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മക്കിയാട് പന്ത്രണ്ടാം മൈല്‍ ചെറിയാണ്ടി വീട്ടില്‍ ഇബ്രാഹിം (43), എടവക രണ്ടേനാല്‍ താഴത്ത് വീട്ടില്‍ സൈനുദ്ദീന്‍ (32), കാരക്കാമല കല്ലങ്കണ്ടി വീട്ടില്‍ യൂനസ് (30), മക്കിയാട് പന്ത്രണ്ടാം മൈല്‍ ചെറിയാണ്ടി വീട്ടില്‍ ജാഫര്‍ (43) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.