IndiaLead NewsNEWS

കൗമാരക്കാർക്ക് കോവിഡ് വാക്സീൻ; രജിസ്‌ട്രേഷൻ ജനുവരി 1 മുതൽ

ന്യൂഡൽഹി: ജനുവരി ഒന്ന് മുതല്‍ 15നും 18നും ഇടയിലുള്ള കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സീന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് കോവിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടൽ മേധാവി ഡോ. ആര്‍.എസ്.ശര്‍മ അറിയിച്ചു. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു വാക്‌സീനായി രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും.

ജനുവരി മൂന്ന് മുതലാണ് വാക്‌സീന്‍ നല്‍കി തുടങ്ങുന്നത്. ജനുവരി 10 മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ നല്‍കും. 15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: