നഗരജീവിതത്തിന്റെ കുരുക്കിൽപ്പെട്ട് പൊടിയും പുകയും തിന്ന് ജീവിക്കുന്ന മനുഷ്യർക്ക് ഇടയ്ക്കിടെ കിട്ടുന്ന ആ’ശ്വാസ’മാണ് വല്ലപ്പോഴുമുള്ള വന യാത്രകൾ.കാടിനെ കണ്ടറിഞ്ഞ് കാട്ടാറിൽ ഒരു കുളിയും പാസ്സാക്കി തിരിച്ചു വരുമ്പോഴേക്കും നാം എയർപ്ലെയിൻ മൂഡിൽ നിന്നും മാറ്റിയ മൊബൈലിന്റെ അവസ്ഥയിലാകും.കംപ്ലീറ്റലി റീഫ്രഷ്ട്!
ഇതിന് പറ്റിയൊരു സ്ഥലമാണ് മാമലക്കണ്ടം.കാടിന് നടുവിലെ മനോഹരമായൊരു ഗ്രാമം.കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം യാത്ര മനോഹരമായൊരു അനുഭവമായിരിക്കും നമുക്ക് പകർന്നു നൽകുക.അസംഖ്യം നീർച്ചാലുകൾ, പായൽപ്പച്ചയിൽ നനഞ്ഞൊട്ടിയ പാറക്കൂട്ടങ്ങൾ, അവയിലെ നേർത്ത നീരൊഴുക്ക് താഴേക്ക് പതിച്ചിറങ്ങി വെള്ളച്ചാട്ടങ്ങളായി മാറുന്ന സുന്ദര കാഴ്ചകൾ.അതിലുപരി ചുറ്റും വീർപ്പുമുട്ടി നിൽക്കുന്ന കാടിന്റെ മഹാമൗനവും!
സിനിമകളിലൂടെ പുറംലോകം കണ്ടിട്ടുള്ള ഒരു സ്ഥലം കൂടിയാണ് മാമലക്കണ്ടം. ഏറ്റവും വലിയ ഉദാഹരണം പുലിമുരുകൻ സിനിമയിലെ മോഹൻലാലിന്റെ വനമധ്യത്തിലെ നാട്.മാമലക്കണ്ടവും പൂയംകുട്ടിയും പരിസരപ്രദേശങ്ങളുമാണ് പുലിമുരുകന്റെ ഷൂട്ടിംഗ് സ്ഥലങ്ങൾ. പക്ഷേ മാമലക്കണ്ടത്തു ആദ്യമായി പിടിച്ച സിനിമയല്ല പുലിമുരുകൻ. ഈറ്റ എന്ന പഴയകാല ചിത്രമാണ് ഇവിടെ ആദ്യമായി ചിത്രീകരിച്ചത്. പിന്നീട് ശിക്കാർ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്കു ശേഷമാണ് പുലിമുരുകന്റെ വരവ്.
മാമലക്കണ്ടത്തെ കാടും മലയും വെള്ളച്ചാട്ടവുമെല്ലാം നല്ലരീതിയിൽ പകർത്തിയത് പുലിമുരുകനിൽ ആണെന്നു മാത്രം!
മാമലക്കണ്ടം കാടിന് നടുവിലെ മനോഹരമായൊരു ഗ്രാമമാണ്. കുട്ടമ്പുഴയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററാണ് ദൂരം.കൃഷി തൊഴിലാക്കിയ ജനത.മോഹൻലാലിന്റെ പുലിമുരുകൻ എന്ന സിനിമയിലൂടെയാണ് ഈ നാടിനെ പുറംലോകം അറിയുന്നത്.കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം എറണാകുളം ജില്ലയിലുള്ള ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്.കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ ഒരു ബൈക്ക് എതിരെ വന്നാൽ പോലും മര്യാദയ്ക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത റൂട്ട്… അതിലൂടെ ബസ് വരുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്. ഉരുളന്തണ്ണിയിൽ നിന്നും ആരംഭിക്കുന്ന 2 മീറ്റർ വീതിയുള്ള വനയാത്രയിൽ അത്ര നന്നായി വണ്ടി ഓടിക്കാനറിയുന്നവർക്കു മാത്രമേ ബസ് കൊണ്ടുപോകാൻ പറ്റൂ…
സിനിമകളിലൂടെ പുറംലോകം കണ്ടിട്ടുള്ള ഒരു സ്ഥലം കൂടിയാണ് മാമലക്കണ്ടം. ഏറ്റവും വലിയ ഉദാഹരണം പുലിമുരുകൻ സിനിമയിലെ മോഹൻലാലിന്റെ വനമധ്യത്തിലെ നാട്.മാമലക്കണ്ടവും പൂയംകുട്ടിയും പരിസരപ്രദേശങ്ങളുമാണ് പുലിമുരുകന്റെ ഷൂട്ടിംഗ് സ്ഥലങ്ങൾ. പക്ഷേ മാമലക്കണ്ടത്തു ആദ്യമായി പിടിച്ച സിനിമയല്ല പുലിമുരുകൻ. ഈറ്റ എന്ന പഴയകാല ചിത്രമാണ് ഇവിടെ ആദ്യമായി ചിത്രീകരിച്ചത്. പിന്നീട് ശിക്കാർ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്കു ശേഷമാണ് പുലിമുരുകന്റെ വരവ്.
മാമലക്കണ്ടത്തെ കാടും മലയും വെള്ളച്ചാട്ടവുമെല്ലാം നല്ലരീതിയിൽ പകർത്തിയത് പുലിമുരുകനിൽ ആണെന്നു മാത്രം!
മലകളുടെ മടിത്തട്ടിൽ, സൂര്യവെളിച്ചം അധികം കടന്നു വരാത്ത ഇടുക്കിയുടെയും എറണാകുളത്തിന്‍റെയും അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണ് മാമലക്കണ്ടം.കുട്ടമ്പുഴ പഞ്ചായത്തിലെ 10-11 വാർഡുകൾ. മുമ്പ് ഇടുക്കി ജില്ലയിൽ ആയിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്. നാലു വശത്താലും വനത്തിൽ ചുറ്റപെട്ടുകിടക്കുന്നു എന്നത് തന്നെയാണ് മാമലക്കണ്ടം മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ മലയായ ആനമുടി വരെ ഇവിടെ നിന്നാൽ കാണാൻ കഴിയും.