അൾസർ അപകടങ്ങളും, മുൻകരുതലുകളും
വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ എന്നിവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാൻ സാധ്യതയുള്ള രോഗമാണിത്
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം. ആരോഗ്യകരമായ ശരീരവും ആഹ്ലാദപൂർണമായ ജീവിതവുമാണ് ഏവരുടെയും സ്വപ്നം.
എന്നാൽവില്ലനായി പല രോഗങ്ങളും ഇടയ്ക്ക് കടന്നുവരാം. അത്തരത്തിൽ വില്ലനായി വരുന്ന ഒന്നാണ് അൾസർ.
ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാൻ സാധ്യതയുള്ള രോഗമാണ് അൾസർ.
അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സർ മൂലമാകാം.
@ മൂന്നുനേരം നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരമായി അഞ്ചോ ആറോ തവണകളായി ചെറിയ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം.
@ എണ്ണയില്‍ വറുത്തതും കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരവസ്തുക്കളും ഒഴിവാക്കുക.
@ മസാലകള്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുരുമുളക്, മുളകുപൊടി, അച്ചാര്‍, കറിമസാല എന്നിവയും ഒഴിവാക്കുക.
@ ഉപ്പ്, പൊട്ടറ്റോചിപ്‌സ്, സോള്‍ട്ടഡ് നട്ട്‌സ്, സോയാ സോസ് എന്നിവയുടെ ഉപയോഗം അള്‍സര്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ തെളിയുകയുണ്ടായി.