സന്തോഷമായാലും സങ്കടമായാലും മദ്യത്തിനൊപ്പം അത് അഘോഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഇതൊന്നുമില്ലെങ്കിലും മദ്യപാനത്തിന് പ്രത്യേകിച്ച് ഒരു കാരണവും നമുക്ക് ആവശ്യവുമില്ല. പറയുമ്പോൾ മദ്യത്തിനൊപ്പം കൂട്ടാമെങ്കിലും മറ്റ് മദ്യങ്ങളെപ്പോലെ ആൽക്കഹോൾ കുറഞ്ഞ ബിയർ ഇന്ന് നമ്മുടെ ആഘോഷങ്ങളിലെ ഒരു സ്ഥിരം സാന്നിധ്യവുമാണ്.ആൽക്കഹോൾ അളവ് കുറവാണ്, വീര്യം കുറവാണ് എന്നൊക്കെയുള്ള കാരണത്താൽ ബിയർ പതിവായി കുടിക്കുന്നവർ ധാരാളം പേർ നമുക്കിടയിലുണ്ട്. ബിയർ ആരോഗ്യത്തിന് നല്ലതാണ് എന്ന വാദവും നിലവിലുണ്ട്. എന്നാൽ കേട്ടോളൂ, അമിതമായി ബിയർ കുടിക്കുന്നത് പതിവാക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പും അമിത വണ്ണവും വൃക്കകളിലെ കല്ലുമായിരിക്കും.
മിക്ക ആളുകളും ഇഷ്ടപ്പെടുന്നതും ആളുകൾക്കിടയിൽ വളരെയധികം ജനപ്രിയവുമായ ഒരു പാനീയമാണ് ബിയർ. ഫെർമന്റേഷൻ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയ്ക്ക് ശേഷമാണ് ഇത് തയ്യാറാക്കുന്നത്. ആളുകൾ ‘ലഘുവായ മദ്യപാനത്തിനായി’, മദ്യം അടിസ്ഥാനമാക്കിയുള്ള മറ്റ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പലപ്പോഴും ബിയർ ആണ് തിരഞ്ഞെടുക്കുന്നത്.
ബിയർ ബെല്ലി’ എന്ന പദം പലപ്പോഴും ആളുകൾ പറയാറുണ്ട്. സ്ഥിരമായ ബിയർ ഉപഭോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. അടിവയറ്റിലെ ഈ കൊഴുപ്പിനെ വിസെറൽ കൊഴുപ്പ് അല്ലെങ്കിൽ വയറിലെ അമിതവണ്ണം എന്ന് വിളിക്കുന്നു. ഇത് ശരീരത്തിന് ദോഷകരമാകുന്ന തരത്തിൽ അനാരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കും.
മദ്യപാനത്തിന്റെ മറ്റൊരു പ്രധാന ഫലമാണ് നിർജ്ജലീകരണം.ജലം മനുഷ്യശരീരത്തെ പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, മദ്യം കഠിനമായ നിർജ്ജലീകരണമാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്.മദ്യം കഴിച്ച ശേഷം ‘ദാഹിക്കുന്നു..ഓരോ ബിയർ കൂടി ആകാമെന്ന്’ ആരെങ്കിലും പറയുമ്പോൾ ഇനിമുതൽ ഓർക്കുക: ബിയറിൽ ധാരാളം ക്രിസ്റ്റലുകൾ അടങ്ങിയിട്ടുണ്ട്.ഇത് നിങ്ങളിൽ കിഡ്നി സ്റ്റോണിന് വഴിവയ്ക്കും.
മദ്യത്തിന്റെ സ്ഥിരമായ ഉപയോഗത്തിന്റെ ദോഷകരമായ ഫലമാണ് കരൾ പ്രവർത്തനം തകരാറിലാകുന്നത്. ഇത് ശരീരത്തിൽ വിഷവസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കും.മദ്യം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ കാരണമാകുമെന്നതിനാൽ ഇത് പ്രമേഹ രോഗികൾക്കും വളരെയധികം ദോഷകരമാണ്.
അമിതമായി മദ്യപിക്കുന്നത്/ബിയർ കഴിക്കുന്നത് എല്ലായ്പ്പോഴും ശരീരഭാരം വർദ്ധിപ്പിക്കും. അതിനാൽ എപ്പോഴും മിതമായി മാത്രം മദ്യപിക്കുക, ഓർക്കുക, മദ്യപാനം ആരോഗ്യത്തിന് ഹാനികരം.ഇതിനു പകരം മദ്യവും പഞ്ചസാരയും കുറവുള്ള ആരോഗ്യകരമായ ബദൽ പാനീയങ്ങൾ കുടിക്കുവാൻ ശ്രമിക്കുക.ബിയർ ഒരു ദാഹശമനി അല്ലെന്നും മനസ്സിലാക്കുക.