അള്‍ജീരിയ: ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് അള്‍ജീരിയന്‍ യുവതാരത്തിന് ദാരുണാന്ത്യം. സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചുവീണ സോഫിയന്‍ ലൂക്കാറാണ് (28) മരണത്തിന് കീഴടങ്ങിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിലാണു താരം സ്വന്തം ടീമിലെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ചു വീണത്. വൈദ്യസഹായം തേടിയതിനു ശേഷം വീണ്ടം കളത്തിലിറങ്ങിയെങ്കിലും 10 മിനിറ്റിനു ശേഷം വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു.