IndiaLead NewsNEWS

രണ്ടാം ഡോസെടുത്ത് 9 മുതല്‍ 12 മാസത്തിന് ശേഷം ‘ബൂസ്റ്റര്‍ ഡോസ്’

ന്യൂഡല്‍ഹി: കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് 9 മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ലഭ്യമാക്കി കൊണ്ടിരിക്കുന്ന കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സിനുകളുടെ ഇടവേളകള്‍ പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

ജനുവരി മൂന്ന് മുതല്‍ 18 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. നിലവില്‍ രാജ്യത്ത് മുതിര്‍ന്ന ജനസംഖ്യയുടെ 61 ശതമാനത്തോളം പേരാണ് രണ്ടും ഡോസ് വാക്സിനും സ്വീകരിച്ചിട്ടുള്ളത്. 90 ശതമാനത്തോളം പേര്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.

Back to top button
error: