KeralaNEWS

അഗത്തി ചീര

ലക്കറിയായും നാൽകാലികൾക്കുള്ള മികച്ച തീറ്റയായും ഒരുപോലെ ഉപയോഗിക്കാവുന്ന,
ഉയർന്ന വളർച്ചാ നിരക്കുള്ള,
വർഷം മുഴുവൻ വിളവ് നൽകുന്ന,
10-15 മീറ്റർ ഉയരത്തിൽ ചെറു മരമായി വളരുന്ന,
15 വർഷത്തോളം ആയുസുള്ള ഒരു പയറുവർഗ്ഗ സസ്യമാണ് അഗത്തി.
ഇലകളും പൂവും ഭക്ഷ്യ യോഗ്യമായ അഗത്തി ചെടിയുടെ ഗുണങ്ങളെ പറ്റി അറിഞ്ഞാൽ ഒരു ചെടിയെങ്കിലും വീട്ട് വളപ്പിൽ നട്ട് പിടിപ്പിക്കാതിരിക്കാൻ ആവില്ല.
100 ഗ്രാം അഗത്തി ഇലയിൽ ഏകദേശം 8.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
കൂടാതെ,
വിറ്റാമിൻ A,
വിറ്റാമിൻ C,
വിറ്റാമിൻ B1 (Thiamin),
വിറ്റാമിൻ B3 (Selenium),
വിളർച്ച തടയാൻ ആവശ്യമായ ഫോളേറ്റുകൾ,
നാഡികളുടെ ആരോഗ്യത്തിന് അത്യാവശ്യമായ നിയസിൻ(Niacin),
മഗ്നീഷ്യം,
ഫോസ്ഫറസ്,
പൊട്ടാസ്യം,
ശരീരത്തിന്റെ ജീവൽ പ്രവർത്തനങ്ങൾക്കാവശ്യമായ 12 തരം അമിനോ ആസിഡുകൾ,
കാൽസ്യം,
ഇരുമ്പ്,
നാരുകൾ
എന്നിവ അടങ്ങിയിരിക്കുന്നു.
മികച്ച ആന്റിഓക്സിഡന്റ് കൂടിയാണ് ഇതിന്റെ ഇലകളും പൂവും.
അഗത്തി ചെടിയുടെ ഇലകൾ ശ്വാസ സംബന്ധമായ അസുഖങ്ങൾ,
നിശാന്ധത,
തലവേദന തുടങ്ങിയവയ്ക്കും,
മരത്തിന്റെ തൊലി വയറിളക്കം, മലേറിയ, കുരുപ്പ് എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ആയുർവേദത്തിൽ ഉപയോഗിക്കുന്നു.
ആന്റിഓക്‌സിഡന്റുകളുടെ കലവറയായ അഗത്തി പൂക്കൾ ശരീര കോശങ്ങളെ ബാധിക്കുന്ന  ട്യൂമർ പോലുള്ള അസുഖങ്ങളുടെ വ്യാപന തോത് കുറയ്ക്കാൻ സഹായിക്കുന്നു.
കുറഞ്ഞ അളവിലുള്ള അഗത്തി ഇലകളുടെ ദിവസേനയുള്ള ഉപയോഗം പാൻക്രിയാസ് ഗ്രന്ഥി കോശങ്ങളുടെ കേടുപാടുകൾ മാറ്റുന്നതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിർത്തുന്നു.
കൂടാതെ കൊളസ്‌ട്രോളും നിയന്ത്രിക്കപെടുന്നു.
അഗത്തി ഇലകളിലുള്ള കാൽസ്യം എല്ലുകളുടെ തേയ്മാനം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
വെള്ള, ചുവപ്പ്‌, റോസ്‌ എന്നീ ഇനങ്ങളാണ് അഗത്തിയിൽ ഉള്ളത്‌.
അഗത്തി ഇല ദിവസേന 3 കിലോ വീതം പശു, പോത്ത്
എന്നിവയ്ക്കും,
1 കിലോഗ്രാം വീതം ആടിനും,
100 ഗ്രാം വീതം മുയൽ, ഗിനി പിഗ്, കോഴി എന്നിവയ്ക്കും കൊടുക്കുകയാണെങ്കിൽ ജീവികളുടെ പാൽ, ഇറച്ചി, മുട്ട ഉൽപ്പാദനത്തിൽ കുറവ് വരാതെ തന്നെ നമുക്ക് വിലകൊടുത്തു വാങ്ങുന്ന പിണ്ണാക്ക്, പെല്ലറ്റുകൾ, മറ്റ് ഫുഡ് സപ്പ്ളിമെന്റുകൾ എന്നിവയുടെ അളവ്
കുറയ്ക്കാം.

Back to top button
error: