മരിക്കാൻ കൊതിക്കുക എന്നത് ജീവിക്കാൻ ഭയമുള്ളവന്റെ രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണ്.
മരിക്കാൻ എളുപ്പമാണ്.
ജീവിക്കാൻ തന്നെയാണ് പ്രയാസം.
ജീവിക്കുന്നവന് വീട് വെക്കണം.
വീട്ടിലേക്ക് അരിയും പഞ്ചസാരയും വാങ്ങണം.
മക്കളെ പോറ്റണം.
മരിക്കുന്നത് വരെ എല്ലുമുറിയെ പണിയെടുക്കണം.അതെ
ജീവിക്കാൻ നല്ല പണിയാണ്.
ഇതിന് മരണമല്ലാതെ പരിഹാരമില്ല എന്നതാണ് പലരുടെയും ചിന്ത.
അസ്സല് മനോരോഗമാണിത്. ചികിത്സിച്ചു മാറ്റേണ്ട രോഗം.ഈ ചിന്തയുമായി
ഇന്നും ജീവിക്കുന്നവരേ,
നിങ്ങളറിയാതെ
നിങ്ങൾ വലിയൊരു മനോരോഗത്തിന്റെ പിടിയിലാണ്.
ചികിത്സ ആവശ്യമുള്ള മാനസിക രോഗമാണത്.
എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
സ്വയം രക്ഷിക്കണം.
കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കണം.
ഇനി സാമ്പത്തിക ഭാരമാണ് പ്രശ്നമെങ്കിൽ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അഭിമാനത്തിന്റെ മേലുടയാടകൾ ഊരിയെറിഞ്ഞ് നമ്മുടെ പൂർവ്വികരെ പോലെ കൈക്കോട്ടും വെട്ടുകത്തിയുമായി പറമ്പിലേക്ക് ഇറങ്ങുക.കൊൽക്കത്തയിൽ നിന്നും ഇവിടെ വരെ എത്താൻ ബംഗാളികൾ വല്ലാതെ പാടുപെടുന്നുണ്ട്.
ഇനി ആരോഗ്യമാണോ പ്രശ്നം.നമ്മുടെ കവലകളിൽ എല്ലാം ബദാമിന്റേത് ഉൾപ്പടെ ധാരാളം തണൽമരങ്ങളുണ്ട്.ഒരുകുത്ത് ലോട്ടറിയുമായി അവിടെ പോയി ഇരിക്കുക.
ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അതൊരു ഒളിച്ചോട്ടം മാത്രമാണ്-ഭീരുക്കളുടെ !