കോണിഫെർ (Poniphyta) വിഭാഗത്തില്‍ പെട്ട മരങ്ങള്‍(പൈന്‍,ഫീര്‍)ഉത്തര ധ്രുവത്തില്‍ വ്യാപകമാണ്. തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളില്‍ വളരുന്ന ഇത്തരം മരങ്ങള്‍ക്ക് മഞ്ഞിനെ പ്രതിരോധിക്കുവാന്‍ പ്രത്യേകം ശേഷിയുണ്ട്. കൊണിഫറസ് മരങ്ങള്‍ വലിയ ഇലകളുള്ള മരങ്ങളെപോലെ അന്തരീക്ഷ ഊഴ്മാവ് കുറക്കുവാന്‍ സഹായിക്കുന്നില്ല. തണുത്ത കാലാവസ്ഥക്ക് ഇത് ഏറെ സഹായകമാണ്.കോണിഫറസ്സ് മരങ്ങളുടെ കോണിക്കല്‍ രൂപവും കവിട്ടകള്‍ക്ക് വളയാനുള്ള കഴിവും ചെറുതും കട്ടിയുള്ളതുമായ ഇലയും മഞ്ഞു മൂടി മരങ്ങള്‍ തകര്‍ന്നു പോകാനുള്ള അവസരം കുറക്കും.ഇലകളുടെ ചെറിയ വലിപ്പവും കൊമ്പുകളുടെ പ്രത്യേകതയും മഞ്ഞുകട്ടകള്‍ ഉണ്ടാകുന്നതിനു പകരം ചെറിയ നൂൽ പൊലെയുള്ള ഐസ്സ് ഗ്ലാസ്സുകള്‍ എന്ന രൂപത്തിലേക്ക് അവ മാറുന്നു.
ഒരു കോണിഫറസ് മരത്തിന് 18 പേര്‍ക്ക് ദിനം പ്രതി ശ്വസിക്കുവാന്‍ ആവശ്യമായ ഓക്സിജനെ പുറത്തു വിടുവാന്‍ കഴിവുണ്ട്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ക്രിസ്മസ്സ് മരങ്ങള്‍ വെച്ച് പിടിപ്പിച്ച് 6 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ പ്രായം എത്തുമ്പോള്‍ അവയെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്നു.ഇങ്ങനെ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ക്രിസ്മസ് മരകാടുകളിലെ മരങ്ങള്‍, സീസണില്‍ വെട്ടി വരുമാനം ഉണ്ടാക്കുന്ന നിരവധി കൃഷിക്കാരെ അമേരിക്കയിലും യുറോപ്പിലും കാണാം.
ക്രിസ്തു ദേവന്‍റെ സ്മരണകള്‍ക്കൊപ്പം ക്രിസ്മസ്സ് പ്രകൃതിയെ കൂടി പരിഗണിക്കുന്നു എന്ന്‍ മരങ്ങള്‍ക്ക് ആഘോഷത്തിൽ ലഭിക്കുന്ന പങ്കില്‍ നിന്നും മനസ്സിലാക്കാം.