ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 5 പേര്‍കൂടി കസ്റ്റഡിയിലെന്നു സൂചന. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരാളുമാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഇവര്‍ അഞ്ചുപേരും ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് നൽകുന്ന സൂചന.
ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുല്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇയാളെ കൂടാതെ ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവര്‍ കൂടി അറസ്റ്റിലായതെന്നാണ് വിവരം. കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു..