
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തീപിടിത്തം. യൂണിവേഴ്‌സിറ്റി ബി.എഡ് കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി കമ്പ്യൂട്ടറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സ്ഥലത്തുനിന്ന് ലഭിക്കുന്ന പ്രാഥമിക നിഗമനം.






