കർണാടകയിൽ ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യാനികൾക്കെതിരെ തുടർച്ചയായി നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രംഗത്ത്.ഇത്തരം അക്രമങ്ങളിൽ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണെന്ന് മന്ത്രി പറഞ്ഞു.
-
‘രണ്ടു ഭാഗത്തും തെറ്റുണ്ട്. അവർ നിർബന്ധിത മതപരിവർത്തനം നടത്തുന്നില്ലെങ്കിൽ മറ്റുള്ളവർ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല. പരാതി ലഭിച്ചാൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കും’ -മന്ത്രി പറഞ്ഞു.നിയമവിരുദ്ധമായ മതപരിവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ട് മന്ത്രി പറഞ്ഞു.എന്നാൽ നിയമവിരുദ്ധ മതപരിവർത്തനത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസും ഇതുവരെയില്ലെന്നും ആരോപണങ്ങളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.