മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക് കമന്‍റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വടകര എം.എൽ.എയും ആർ.എം.പി നേതാവുമായ കെ.കെ. രമ. സൈബർ കൊടിസുനിമാർ സൃഷ്ടിക്കുന്ന നുണപ്രളയങ്ങൾക്ക് മുന്നിൽ ഞങ്ങളെ പോലുള്ളവർ പകച്ചുപോകുമെന്ന് കരുതുന്ന വിധേയ വിഡ്ഢികൾ ഇപ്പോഴുമുണ്ടെന്നത് അമ്പരപ്പിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുതലാണ് രമയുടെ ഒഫിഷ്യൽ അക്കൗണ്ടിൽനിന്നെന്ന പേരിലുള്ള കമന്‍റിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ‘‘അത് നിനക്ക് പാണനായി വിജയന്‍റെ മോന്ത മാത്രം കണ്ട് ശീലിച്ചത് കൊണ്ട് തോന്നുന്നതാ’’ എന്നായിരുന്നു കമന്‍റ്.