KeralaLead NewsNEWS

ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടി യുവതി മരിച്ചു

കൊച്ചി: ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി കെ.എസ്.ആര്‍.ടി.സി ബസ് തട്ടി മരിച്ചു. ഫോര്‍ട്ട്‌കൊച്ചി തുരുത്തി നെരിയകത്ത് വീട്ടില്‍ നാസറിന്റെ ഭാര്യ റസീനയാണ്(41) മരിച്ചത്.

ദേശീയപാതയില്‍ എറണാകുളം മെഡിക്കല്‍ സെന്ററിന് സമീപമായിരുന്നു അപകടം. ബൈക്കില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. മറ്റൊരുവാഹനത്തെ ഇടത് വശത്ത് കൂടെ മറികടന്നെത്തിയ ബസ് ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതോടെ ബൈക്ക് മറിഞ്ഞ് റസീന ബസിന് അടിയിലേക്ക് വീണു. റസീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വും മ​ക​ളും കാ​ര്യ​മാ​യ പ​രി​ക്കി​ല്ലാ​തെ ര‍ക്ഷ​പ്പെ​ട്ടു. മ​ക​ൾ: റെ​ന മെ​ഹ​സ.

Back to top button
error: