മുംബൈ: ശാരീരിക ബന്ധത്തിനു ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനക്കുറ്റമാകില്ലെന്ന് ബോംബെ ഹൈക്കോടതി. 25 വര്‍ഷം മുന്‍പത്തെ പീഡനക്കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഈ വിചിത്ര പരാമര്‍ശം.
ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്നും വിവാഹം ചെയ്യാമെന്നു തെറ്റിദ്ധരിപ്പിച്ചാണിതിനു പ്രേരിപ്പിച്ചതെന്നു സ്ഥാപിക്കാന്‍ തെളിവില്ലെന്നും ജയില്‍ശിക്ഷ റദ്ദാക്കിക്കൊണ്ടു കോടതി വ്യക്തമാക്കി. 3 വര്‍ഷത്തിലേറെയായി ശാരീരികബന്ധമുണ്ടായിരുന്നതായി പരാതിക്കാരി കോടതിയില്‍ സമ്മതിച്ചിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നു യുവതിയുടെ സഹോദരിയും മൊഴി നല്‍കി.
1996 ലെ പരാതിയില്‍ പീഡനം, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കാണു പൊലീസ് കേസെടുത്തിരുന്നത്. 3 വര്‍ഷത്തെ വിചാരണയ്ക്കു ശേഷം, പീഡനാരോപണം തള്ളിയ സെഷന്‍സ് കോടതി വഞ്ചനക്കുറ്റത്തിന് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെയാണ് കുറ്റാരോപിതന്‍ ഹൈക്കോടതിയെ സമീപിച്ചത്.