IndiaLead NewsNEWS

തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം

ചെന്നൈ: തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 66 പേരെ പരിശോധിച്ചപ്പോള്‍ 33 പേരില്‍ ഒമിക്രോണ്‍ ബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 34 ആയി.

ചെന്നൈയില്‍ മാത്രം 26 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സേലത്ത് ഒന്നും മധുരയില്‍ നാലും കേസുകളും തിരുനെല്‍വേലിയില്‍ 2 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Back to top button
error: