കോഴിക്കോട്: മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവായി.ടണൽ ആരംഭിക്കുന്ന ആനക്കാംപൊയിൽ ഭാഗത്ത് തിരുവമ്പാടി,കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടർ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി,മേപ്പാടി വില്ലേജുകളിലെ 4.8238 ഹെക്ടർ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്.മറിപ്പുഴയിൽ ഇരവഴിഞ്ഞിപുഴക്ക് കുറുകെയുള്ള പാലം,ഇരു വശത്തും ടണലിലേക്കുള്ള 4 വരി സമീപന റോഡ് എന്നിവ നിർമ്മിക്കുന്നതിനാണ് സ്ഥലം ഉപയോഗപ്പെടുത്തുക. തിരുവമ്പാടി,കോട്ടപ്പടി വില്ലേജുകളിൽ ഏറ്റെടുക്കുന്ന 2.5 ഹെക്ടർ വീതം സ്ഥലങ്ങൾ ഡംബിംഗ് യാഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കും.ലാന്റ് അക്വിസിഷൻ റൂൾ ,2013 പ്രകാരം ഏറ്റെക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാരത്തുക നൽകും. സ്ഥലമെറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിന് കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരെ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.
Related Articles
ഹയര്‍സെക്കന്‍ഡറി അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്നക്കാരന്‍
January 18, 2025
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
January 18, 2025
നോമ്പുതുറക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് വിഷംനല്‍കി കൊന്നു; ഫസീല കൊടുംക്രിമിനല്‍, അമ്മായിയച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചു
January 18, 2025
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
Check Also
Close