IndiaLead NewsNEWS

നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പരിശോധിച്ച ഡോക്ടർക്ക് ഒമിക്രോൺ

ഹൈദരാബാദ്: നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പരിശോധിച്ച ഡോക്ടർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലെ സീനിയർ ഒങ്കോളജിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്. നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരെ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം പകർന്നത് ആരിൽ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ചികിത്സിച്ച മുഴുവനാളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

സംസ്ഥാനത്ത് ഒമിക്രോണിന്‍റെ ആദ്യ പ്രാദേശിക വ്യാപന കേസാണിത്.തെലങ്കാനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. അവസാനം റിപ്പോർട്ട് ചെയ്ത 20 കേസുകളിൽ 16ഉം നോൺ-റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരാണ്.

Back to top button
error: