തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് എം.പിയാണ് ഇക്കാര്യമറിയിച്ചത്.
മൂന്നു ദിവസം ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെ.പി.സി.സി അറിയിച്ചു. ഇന്ന് രാവിലെയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. നിലവിൽ കോൺഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.